Image

ഡോ. ജോര്‍ജ് പോളിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് മഹാഇടവക അനുശോചിച്ചു

Published on 29 November, 2019
ഡോ. ജോര്‍ജ് പോളിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് മഹാഇടവക അനുശോചിച്ചു
കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോര്‍ജ് പോളിന്റെ നിര്യാണത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അനുശോചിച്ചു.

നവംബര്‍ 26ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന അനുശോചനയോഗത്തില്‍ ഇടവക വികാരി ഫാ. ജിജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജി ജോണ്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചന്‍, കോല്‍ക്കത്ത ഭദ്രാസന കൗണ്‍സില്‍ അംഗം എബ്രഹാം അലക്‌സ്, മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം, അസോസിയേഷന്‍ അംഗവും ഭദ്രാസന മീഡിയ സെക്രട്ടറിയുമായ ജെറി ജോണ്‍ കോശി എന്നിവര്‍ അനുശോചിച്ചു. കുവൈറ്റ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ എന്‍ഇസികെയില്‍ പ്രത്യേക ധൂപപ്രാര്‍ഥനയും നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക