Image

നന്ദി ആരോട് ചൊല്ലേണ്ടു! (പി.സി. മാത്യു)

Published on 29 November, 2019
നന്ദി ആരോട് ചൊല്ലേണ്ടു! (പി.സി. മാത്യു)
ഒന്നുമാത്രം പോരെ നന്ദി ചല്ലാനെനിക്കീ താങ്ക്‌സ് ഗിവിങ് ദിനമോ
ഒട്ടുമേയാവശ്യമില്ലെന്നോര്‍ക്കുക നീ കാട്ടിയ ദയ മാത്രം മതി... 
ഒരിക്കലായി പിറന്നു നാമീ മണ്ണിലൊരേ കാലയളവില്‍ വളര്‍ന്നു
ഒരിടത്തു വസിച്ചെന്റെയത്മാര്‍ത്ഥ മിത്രമായിമേവി മണ്ണില്‍

നല്‍കി ഞാനെന്‍ കരളും പിന്നെ നിന്നെയെന്നും കാണുമാ മനസ്സിന്‍
നടുമുറ്റത്തൊയാല്‍ത്തറയും പിന്നോട്ട് വലിക്കുമാ ഓര്‍മ്മകള്‍ തന്‍
വിശാലമാം വെള്ളിത്തിരയും, കദന കവിതയും പിന്നെ കഥകളൂം
വിഷാദമാമെന്‍  പുഞ്ചിരിതൂകി പാടുമാ പ്രേമ ഗാനവും നിവേദിച്ചു.

നന്ദി ആരോട് ചൊല്ലേണ്ടു ഞാനെന്നു ചോദിച്ചു ഞാനെന്നോടു മാത്രം
നമുക്ക് നാമാകുവാന്‍ നരരയായി ഉലകിലീശ്വരന്‍ ഒരുക്കിവര്‍ക്കത്രെ
നന്ദി പൂര്‍ണമായി ചൊല്ലുന്നെന്നെ ഞാനാക്കിയ ദൈവത്തിനുമാദ്യം
നന്ദി നന്ദി അച്ഛാ, പൊന്നമ്മേ, സോദരാ, സോദരീ, കൂട്ടുകാരാ നന്ദി... 

സ്‌നേഹത്തിന്‍  പൂന്തോപ്പില്‍  ഹംസമായി നാമൊരിക്കലായി മീട്ടിയ
സുഹൃദ് ബന്ധമെന്നേക്കുമായി നിലച്ചുവെങ്കിലും സ്‌നേഹിക്കുന്നു
നിന്നെയിന്നും നീയറിയിന്നീലെങ്കിലുമാ നീലാകാശത്തെ നക്ഷത്രം
നീലിമ ചാര്‍ത്തിയൊഴുക്കുമാ നിലാവ് ഞാന്‍ കാണുമ്പോഴൊക്കെയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക