Image

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു; ഒന്‍പതാം പ്രതി ഹാജരായില്ല, ജാമ്യം കോടതി റദ്ദാക്കി

Published on 30 November, 2019
നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു; ഒന്‍പതാം പ്രതി ഹാജരായില്ല, ജാമ്യം കോടതി റദ്ദാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു. ഇതിനി മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് താരത്തിനെ ഒഴിവാക്കിയത്.


ഒന്‍പതാം പ്രതി സനില്‍ കുമാര്‍ ഒഴികെ ബാക്കിയുള്ള പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായി. ഇതേ തുടര്‍ന്ന് ഇയാളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് സനില്‍ കുമാര്‍ കോടതിയില്‍ ഹാജരാവാതെ ഇരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതി സനില്‍ കുമാറിന്റെ ജാമ്യം റദ്ദാക്കിയത്. ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത മാസം മൂന്നാം തീയതിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

Join WhatsApp News
എന്താ കഥ അല്ലെ ! 2019-11-30 23:34:41
ഫ്രാങ്കോയുടെയും ദിലീപിന്റെയും പീഡന കേസ് ഒരുമിച്ച് ടീ വിയിൽ സ്പ്ലിറ്റ് സ്‌ക്രീനിൽ കാണിച്ചായിരുന്നെങ്കിൽ രണ്ടും കാണാൻ പ്രത്യേകം പ്രത്യേകം സമയം കണ്ടെത്തേണ്ടതായിരുന്നു . എന്താ കഥ അല്ലെ ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക