Image

യൂണിവേ‍ഴ്സിറ്റി കോളേജ്‌ സംഭവം; എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ്‌ മാര്‍ച്ച്‌ ചൊവ്വാഴ്‌ച

Published on 02 December, 2019
യൂണിവേ‍ഴ്സിറ്റി കോളേജ്‌ സംഭവം; എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ്‌ മാര്‍ച്ച്‌ ചൊവ്വാഴ്‌ച

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ്‌ സംഭവത്തിന്റെ മറവില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ്‌ മാര്‍ച്ച്‌ നടത്തും.


കോളേജിനും എസ്‌എഫ്‌ഐക്കുമെതിരെ ഒരുകൂട്ടം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ നുണപ്രചാരണം അവസാനിപ്പിക്കണമെന്നും എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


ഹോസ്റ്റലില്‍ ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിന്റെ മറവിലാണ്‌ പുതിയ കള്ളക്കഥകള്‍. വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പറയുന്ന മഹേഷിനെ ഹോസ്റ്റലില്‍നിന്ന്‌ പുറത്താക്കണമെന്ന്‌ എസ്‌എഫ്‌ഐ നേരത്തെ ആവശ്യപ്പെട്ടതാണ്‌.

ഒരു നടപടിയും എടുത്തില്ല. ഇതിന്‌ ഉത്തരവാദികളായ ഹോസ്റ്റലിന്റെ ചുമതലക്കാര്‍ക്കെതിരെ നടപടി വേണം. മഹേ

ഷിന്‌ എസ്‌എഫ്‌ഐയുമായി ബന്ധമില്ലെന്നും നേരത്തെ അറിയിച്ചതാണ്‌.

ഹോസ്റ്റല്‍ സംഭവത്തിന്റെ പേരില്‍ കോളേജില്‍ കയറിയ ഒരുസംഘം കെഎസ്‌യു പ്രവര്‍ത്തകര്‍ അജിത്‌ നാരായണന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതാണ്‌ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ ഇടയാക്കിയത്‌.


ഇതോടെ പൊലീസ്‌ കെഎസ്‌യുക്കാരെ പുറത്താക്കി ഗേറ്റ്‌ അടച്ചതാണ്‌. അതിനിടയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അശ്വിന്‍ പ്രിന്‍സിനെയും കെഎസ്‌യു സംഘം മര്‍ദിച്ചു.

തുടര്‍ന്ന്‌ അശ്വിനെ രക്ഷപ്പെടുത്താന്‍ എത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയും മര്‍ദിച്ച കെഎസ്‌യു സംഘം ക്യാമ്ബസിലേക്ക്‌ തുരുതുരാ കല്ലെറിഞ്ഞു.


സംഘര്‍ഷം കൊഴുപ്പിക്കാന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അഭിജിത്തും സംഘവും അതിനു പിന്നാലെ പ്രതിപക്ഷ നേതാവ്‌ അടക്കമുള്ളവരും എത്തിയതും ഗൂഢാലോചനയാണ്‌. ഇത്തരം ഗൂഢനീക്കങ്ങള്‍ വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും എസ്‌എഫ്‌ഐ പ്രസ്‌താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക