Image

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ചരിത്രഭൂമികളിലൂടെ പഠനയാത്ര സംഘടിപ്പിച്ചു

Published on 02 December, 2019
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ചരിത്രഭൂമികളിലൂടെ പഠനയാത്ര സംഘടിപ്പിച്ചു


ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം മാധ്യമപ്രവര്‍ത്തകര്‍ക്കായി തബൂക്കിലെ ചരിത്ര ഭൂമികളിലൂടെ പഠന യാത്ര സംഘടിപ്പിച്ചു. നിയോം സിറ്റി, ശര്‍മ, ഹഖല്‍, മദ്യന്‍ വില്ലേജ്, മഖ്‌ന ബീച്ച്, വാദി തയ്യബ്, ബീര്‍ മൂസ, അസ്ട്ര ഫാം, തബൂഖ് കോട്ട, റസൂല്‍ മസ്ജിദ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.

തബൂക്ക് വിമാനത്താവളത്തില്‍ മാസ് തബൂക്ക് ഭാരവാഹികള്‍ മീഡിയ സംഘത്തെ ഊഷ്മളമായി സ്വീകരിച്ചു. ഭാരവഹികളായ പ്രദീപ് കുമാര്‍, മാത്യു തോമസ് നെല്ലുവേലില്‍, അബ്ദുല്‍ ഹഖ് പെരിന്തല്‍മണ്ണ, നജുമുദ്ദീന്‍ തൃക്കുന്നപ്പുഴ, ജോസ് സ്‌കറിയ, ഷാബു ഹബീബ്, വിമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ദ്വിദിന സന്ദര്‍ശന പരിപാടിക്ക് മീഡിയ ഫോറം പ്രസിഡന്റ് പി. ഷംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി, ട്രഷറര്‍ ബിജു രാമന്തളി, ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ നാസര്‍ കരുളായി, വൈസ് പ്രസിഡന്റ് ഹാഷിം കോഴിക്കോട്, ജോയിന്റ് സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പി.എം. മായിന്‍കുട്ടി, ജാഫറലി പാലക്കോട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവൂര്‍, പി.കെ. സിറാജ്, മുസ്തഫ പെരുവള്ളൂര്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക