Image

കൂടുതല്‍ വൈറ്റമിന്‍ ഗുളികകള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന്

Published on 06 December, 2019
കൂടുതല്‍ വൈറ്റമിന്‍ ഗുളികകള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന്
നല്ല ശീലങ്ങള്‍ എപ്പോഴും  ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതു പോലെയാണ് ശീലങ്ങളും. നമ്മള്‍ നല്ലതാണെന്നു കരുതുന്ന ചില ശീലങ്ങള്‍ അമിതമായാല്‍ ആപത്താണ് വരുത്തുക. ഏതൊക്കെയാണ് ഇത്തരം ശീലങ്ങളെന്നു നോക്കാം.

നാം കഴിക്കുന്ന വൈറ്റമിനുകള്‍ ആരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ കൂടിയ അളവില്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിച്ചാല്‍ അനാരോഗ്യം ആണ് ഉണ്ടാകുക. കാന്‍സര്‍ സാധ്യത പോലും ഇതിലുണ്ട്. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ വൈറ്റമിന്‍ ഗുളികകള്‍ ഒരിക്കലും കഴിക്കരുത്.

പല്ലുതേപ്പ് ആവശ്യത്തിന്  രണ്ടു നേരം ബ്രഷ് ചെയ്യുന്നതു പോരാതെ ഇടയ്ക്കിടെ ബ്രഷ് ചെയ്യുന്ന ശീലം ഉണ്ടോ? അതൊഴിവാക്കാം. പല്ലിലെ ഇനാമല്‍ നഷടമാകാന്‍ ഇത് കാരണമാകും. ഒപ്പം മോണവീക്കവും ബ്ലീഡിങ്ങും ഉണ്ടാകാം. പല്ല് തേക്കാന്‍ ഏറ്റവും സോഫ്റ്റ് ആയ ബ്രഷ് വേണം തിരഞ്ഞെടുക്കാന്‍ എന്നതും ഓര്‍ക്കുക.

സ്ക്രബ് ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇടയ്ക്കിടെ സ്ക്രബ് ഉപയോഗിക്കാറുണ്ടോ? Exfoliating എന്നാണ് ഇതിനു പറയുക. എന്നാല്‍ അടിക്കടി ഇത് ചെയ്യരുത്. രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം ചെയ്യേണ്ട സംഗതിയാണ് ഇത് എന്നോര്‍ക്കുക.

അമിതമായി വൈന്‍ കുടിക്കുന്നത് ദോഷമാണ്. ദിവസവും ഒരു ഗ്ലാസ് വൈന്‍ നല്ലതാണ്. പക്ഷേ അമിതമായാല്‍ അത് രക്തസമ്മര്‍ദം, ഭാരംകൂടുക, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക