Image

ഈ ആഘോഷകാലത്ത് ഇ-മലയാളിയെ പിന്തുണക്കുക

Published on 06 December, 2019
ഈ ആഘോഷകാലത്ത് ഇ-മലയാളിയെ പിന്തുണക്കുക
Support e-Malayalee this festive season
https://emalayalee.com/payment.php

പ്രിയ ഇ- മലയാളി വായനക്കാര്‍ക്ക്

നിങ്ങള്‍ക്ക് ക്ഷേമവും സുഖവുമെന്ന് വിശ്വസിക്കുന്നു. 2019 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കയാണ്. അതിനു മുമ്പ് നിങ്ങളുമായി ഇങ്ങനെ ബന്ധപ്പെടുന്നത് വളരെ സന്തോഷകരമാണ്. പ്രതികരണ കോളമുണ്ടെങ്കിലും ഇങ്ങനെയുള്ള കത്തിടപ്പാടുകളിലൂടെ നമുക്ക് പല ആശയങ്ങളും, പുരോഗമന ചിന്തകളും കൈമാറാന്‍ സാധിക്കും.

നിങ്ങള്‍ ഇ-മലയാളി എല്ലാ ദിവസവും വായിക്കുന്നുണ്ടല്ലോ. വാര്‍ത്തകള്‍ക്കൊപ്പം നിങ്ങളുടെ അഭിരുചി പരിഗണിച്ച് വിവിധ കോളങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നിങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഇ-മലയാളിയെ കൂടുതല്‍ വര്‍ണ്ണാഭവും വിജ്ഞാനപ്രദവുമാക്കാന്‍ കഴിയും. വാര്‍ത്തകള്‍, കലാസൃഷ്ടികള്‍ തുടങ്ങിയവ ഇഗ്‌ളീഷിലും കൊടുക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ സൗകര്യത്തിനായി മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ ലിങ്കും കൊടുക്കുന്നു്.

പ്രവാസികളുടെ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ പത്രമായി, അവരുടെ ശബ്ദമായി, അവരെ നാടുമായി ബന്ധിപ്പിക്കുന്ന സുഹൃത്തായി, അവരെ തമ്മില്‍ ചേര്‍ക്കുന്ന കണ്ണിയായി ഇ-മലയാളിയെ വളര്‍ത്തുന്നതില്‍ നിങ്ങളുടെ പങ്ക് വലുതാണ്. അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതില്‍ വിശ്വസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍, പരാതികള്‍, പാരിതോഷികങ്ങള്‍ (ചെക്കായോ, ക്രെഡിറ്റ് കാര്‍ഡ് വഴിയോ) ഞങ്ങള്‍ക്ക് നല്‍കുക. ഇ-മലയാളിയുടെ വളര്‍ച്ചയില്‍ നിങ്ങളുടെ പങ്കാളിത്വത്തിനു അമൂല്യമായ സ്ഥാനമുണ്ട്. സംഘടനകള്‍ പ്രതിദിനം പിരിഞ്ഞ് പിരിഞ്ഞ് നമ്മുടെ ഐക്യമത്യം നഷ്ടപ്പെടുമ്പോഴും നമ്മള്‍ അത് നേടിയെടുക്കുമെന്ന പ്രതീക്ഷ വളര്‍ത്തുന്നത് മാതൃഭാഷയോട് നമുക്കുള്ള ഭക്തിയും സ്‌നേഹവുമാണ്. ആ ഭാഷയുടെ വളര്‍ച്ചക്ക് പ്രതിദിനം വായിക്കാന്‍ ഒരു മാദ്ധ്യമം, അതാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്.

ദയവായി ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക.

സ്‌നേഹത്തോടെ
പത്രാധിപ സമിതി
Join WhatsApp News
Surendran Nair 2019-12-07 20:09:56
മലയാള ഭാഷയുടെ വികാസത്തിനും, വാർത്തകൾ വളരെവേഗം വായനക്കാരിലെത്തിക്കുന്നതിനും ഈമലയാളി നടത്തിവരുന്ന നിസ്വാർഥമായ പ്രവർത്തനങ്ങൾക്ക് എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അത്യാവശ്യമാണ്. എല്ലാ അർഥത്തിലും അതുണ്ടാകട്ടെയെന്നു പ്രത്യാശിക്കുന്നു.
Sudhir Panikkaveetil 2019-12-08 08:05:41
ഇ മലയാളി ഒരു വൃത്താന്ത പത്രികയാണ്, സാഹിത്യമാസികയാണ് 
പ്രതികരണ/ ചർച്ചാവേദിയാണ്, എഴുത്തുകാരെയും 
സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിച്ചവരെയും 
പ്രതിവർഷം ആദരിക്കുന്ന സ്ഥാപനമാണ്, അമേരിക്കൻ 
മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള 
മലയാളികളുടെ വിരൽത്തുമ്പിലൂടെ 
അറിവും,വാർത്തകളും പകരുന്ന സ്രോതസ്സാണ്.
കഴിയുന്ന എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നു.
വിജയാശംസകളോടെ


Support Our E Malayalee 2019-12-08 09:35:42
Please support OUR e malayalee financially. andrew
Tom abraham 2019-12-17 17:09:51
Emalayalee deserves our electronoc financial support. Thank you for reminding us, editors.
patron 2019-12-17 18:24:45
This is the message I am getting when I try to make the contribution .  Please fix it .

PayPal 
Things don't appear to be working at the moment. Please try again later.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക