Image

ഉന്നാവ് യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കും

Published on 07 December, 2019
ഉന്നാവ് യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കും


ലഖ്‌നൗ: ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത യുവതിയുടെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ 25 ലക്ഷം രൂപയും വീടും നല്‍കും. മറ്റെന്തെല്ലാം സഹായങ്ങള്‍ നല്‍കണം എന്നകാര്യത്തില്‍ പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.

സംസ്ഥാന മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍, ബിജെപി എം.പി സാക്ഷി മഹാരാജ് എന്നിവര്‍ ശനിയാഴ്ച യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചതായി മന്ത്രിമാര്‍ ബന്ധുക്കളെ അറിയിച്ചു. കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കും. അതിവേഗ കോടതി സ്ഥാപിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്കും എം.പിക്കും പ്രദേശത്തെ ജനങ്ങളില്‍നിന്നും എന്‍.എസ്.യു.ഐ പ്രവര്‍ത്തകരില്‍നിന്നും ശക്തമായ പ്രതിഷേധനാണ് നേരിടേണ്ടി വന്നത്. ജനക്കൂട്ടത്തിനുനേരെ പോലീസിന് ലാത്തി വീശേണ്ടിവന്നു.

Join WhatsApp News
josecheripuram 2019-12-07 18:05:04
Again the tax payers money is wasted,Instead of preventing &protecting the victim,What Good is there now, giving some cash,that too none of the sum is from the responsible persons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക