Image

യു.പിയില്‍ വെകുപ്പ് മേധാവ് ജൂണിയര്‍ ഡോക്ടറെ പീഡിപ്പിച്ചതായി പരാതി, പ്രതിക്ഷേധം

Published on 07 December, 2019
യു.പിയില്‍ വെകുപ്പ് മേധാവ് ജൂണിയര്‍ ഡോക്ടറെ പീഡിപ്പിച്ചതായി പരാതി, പ്രതിക്ഷേധം
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മെഡിക്കല്‍ കോളജ് ഡോക്ടറെ വകുപ്പ് മേധാവി പീഡിപ്പിച്ചതായി പരാതി. ലാല ലജ്പത് റോയ് മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ഇ.എന്‍.ടി വിഭാഗത്തിന്‍െറ തലവന്‍ ഡോ.കപിലാണ് ജൂനിയര്‍ റസിഡന്‍റ് ഡോക്ടറെ പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

ഇ.എന്‍.ടി തലവന്‍ ഡോ.കപിലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ഡോ.കപിലിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് സങ്കേത് ത്യാഗി പറഞ്ഞു. മെഡിക്കല്‍ കോളജ് അധികൃതര്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പ് മേധാവിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മെഡിക്കല്‍ കോളജില്‍ ഉയര്‍ന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍െറ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വകുപ്പുതലത്തില്‍ ഡോ.കപിലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക