Image

പിടിവള്ളികള്‍ക്കുള്ളിലെ പിടയലുകള്‍ (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)

Published on 09 December, 2019
പിടിവള്ളികള്‍ക്കുള്ളിലെ പിടയലുകള്‍ (കവിത: സോയ നായര്‍, ഫിലാഡല്‍ഫിയ)
കാടുംമലകളും മേടുകളും താണ്ടി
പുഴയുംപൂക്കളും കടലും കടന്ന്
ആകാശത്തിന്നൊപ്പംപറന്ന്
അക്കരെ എത്തിയീഞാന്‍.
ഒറ്റയ്ക്കിരിക്കുമ്പോള്‍
ഹ്യദയത്തോട് ഒട്ടിപ്പിടിച്ചിരിക്കും
ഗ്രാമീണ ഓര്‍മ്മകള്‍
മനസ്സിനെനൊമ്പരപ്പെടുത്തി
ഒന്നിച്ചങ്ങിരച്ചവന്നെന്റെ
കണ്ണുകളില്‍ നനവിറ്റിക്കാറുണ്ട്.
മോഹസാഫല്യങ്ങള്‍ക്കായ്
സ്വയംമറന്ന്വേലചെയ്യുമ്പോള്‍
നാളെനാളെഎന്ന്‌നീട്ടിവെയ്ക്കും
സ്‌നേഹാന്വേഷണങ്ങള്‍
മറന്നുവോരക്തബന്ധങ്ങള്‍ ?
എന്ന്തിരക്കിവരാറുണ്ട്.
മാതാവും പിതാവുംമണ്ണും
സ്വന്തം പെണ്ണുംമക്കളും
നാടുംനാടിന്റെ നന്മയുംനാട്ടുവഴികളും
കനവുകളില്‍ കടന്ന്
തലയിണകള്‍ കുതിര്‍ക്കുമ്പോഴും
നാളെയുടെ പുലരിയിലേക്ക്
വീണ്ടും ഉണരുമ്പോഴും
കാര്‍ഷികക്കടക്കെണികള്‍ തന്‍
താക്കോല്‍ക്കൂട്ടത്തിനുള്ളില്‍ കിടന്ന്
പിടയുകയായിരുന്നു
ഞാന്‍ എന്ന പ്രവാസിയുടെ
മിച്ചജീവിതവും സ്വപ്നങ്ങളും ..!
Join WhatsApp News
Korah Cherian 2019-12-09 12:47:47
Good poetry with lot of good memory and mild desperation. Wish you all the best and keep
on writing
CCTV Camera 2019-12-09 17:26:45
എന്താ കോരച്ചേട്ടാ കിട്ടിയ വള്ളിയിൽ പിടിച്ചു കയറാൻ എന്തെങ്കിലും പരിപാടിയുണ്ടോ ? ഒരു വക ചുറ്റി കളി !
കണ്ണ് തീരെ കാണില്ല പിള്ളേരെ 2019-12-11 05:40:10
സുന്ദരിമാരെ കണ്ടാല്‍ എനിക്ക് കമന്റെ എഴുതണം അല്ലെങ്കില്‍ വല്ലാത്ത ഒരു പിടയല്‍ 
-നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക