Image

നവ നേതൃത്വവുമായി വിഐസി ഇന്ത്യന്‍ ക്ലബ്

Published on 09 December, 2019
നവ നേതൃത്വവുമായി വിഐസി ഇന്ത്യന്‍ ക്ലബ്


വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യന്‍ ക്ലബ്ബിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. ക്ലബിന്റെ പ്രസിഡന്റായി ജോഷിമോന്‍ എറണാകേരിലിനെ തെരഞ്ഞെടുത്തു. വിഐസി ഇന്ത്യന്‍ ക്ലബിന്റെ നാലാമത്തെ മലയാളി പ്രസിഡന്റാണ് ജോഷിമോന്‍.

സുനിത സാഹു (വൈസ് പ്രസിഡന്റ്), സുമിത് ധീര്‍ (സെക്രട്ടറി), നിഷികാന്ത് രാകേഷ് (ജോയിന്റ് സെക്രട്ടറി), നിതിന്‍ ശര്‍മ്മ (ട്രഷറര്‍), എല്‍ദോ പല്‍പ്പത്ത് (ജോയിന്റ് ട്രെഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മനോജ് പാട്ടില്‍, രവി ഗുപ്ത എന്നിവര്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ നിന്നുള്ള പ്രതിനിധികളായും, യുണിഡോ പ്രതിനിധികളായി ജോണ്‍സണ്‍ വാഴലാനിക്കല്‍, രാജശേഖര്‍ ശരവണന്‍ എന്നിവരും മാത്യു ചെറിയന്‍കാലയില്‍, കുരിയന്‍ മനയാനിപ്പുറത്ത് എന്നിവര്‍ യുഎന്‍ഒഡിസി പ്രതിനിധികളായും നിയമിതരായി. കമ്മിറ്റി അംഗങ്ങളായി മാര്‍ട്ടിന്‍ ജോര്‍ജ്, ജോണി തോമസ്, നിലേഷ് കാന്പ്‌ളി, ലോകേഷ് പാര്‍സ, അരുണ കോര്‍ഡേ എന്നിവരെയും തെരഞ്ഞെടുത്തു.

ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രില്‍ 1നാണ് വിഐസി ഇന്ത്യന്‍ ക്ലബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമുഹ്യ, സാംസ്‌കാരിക ഉന്നമനത്തിനും, ബഹുഭാഷ സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സാമൂഹ്യ, ബൗദ്ധിക ജീവിതത്തിനും മുതല്‍ക്കൂട്ടായിതീരുന്ന പ്രവര്‍ത്തനങ്ങളാണ് ക്ലബ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അയ്യായിരം പേര്‍ ജോലി ചെയ്യുന്ന യുഎന്‍ സമുച്ചയത്തില്‍ 250ല്‍ പരം പേര്‍ ഭാരതിയരും ഇന്ത്യന്‍ വംശജരുമാണ്. ക്ലബ്ബിന്റെ പത്താമത് വാര്‍ഷികം 2020 ജനുവരിയില്‍ ആഘോഷിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക