Image

മലയാള ഭാഷ കഠിനം തന്നെ: മാമാങ്കം നായിക പ്രാചി ടെഹ് ലന്‍

Published on 09 December, 2019
മലയാള ഭാഷ കഠിനം തന്നെ: മാമാങ്കം നായിക പ്രാചി ടെഹ് ലന്‍
പ്രാചി ടെഹ് ലന്‍ കാത്തിരിപ്പിലാണ്. ഡിസംബര്‍ 12-നു നാലു ഭാഷകളിലായി 45 രാജ്യങ്ങളില്‍ ബ്രഹ്മാന്‍ഡ ചിത്രം മാമങ്കം പുറത്തിറങ്ങും.

എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ അത് വന്‍ വിജയമാകുമോ? അതോ ഇടത്തരം ചിത്രമായി പ്രഭ മങ്ങിപ്പോകുമോ?

നായകനായ മമ്മൂട്ടിക്ക് എങ്ങനെ ആയാലും ഒന്നും പര്‍ശ്‌നമാവില്ല. എന്നാല്‍ രണ്ട് പഞ്ചാബി ചിത്രങ്ങളിലും ചില സീരിയലുകളിലും വേഷമിട്ട കായിക താരം കൂടിയായ പ്രാചിയുടെ താരമൂല്യമാണു അന്ന് അളക്കപ്പെടുന്നത്.

മമ്മൂട്ടിയേക്കാള്‍ ഉയരമുള്ള (5 അടി 11 ഇഞ്ച്) നായിക ശുഭപ്രതീക്ഷയില്‍ തന്നെ.

ചിത്രത്തിന്റെ പ്രചാരണത്തിനായി ഗള്‍ഫിലുള്ള പ്രാചി ഇ-മലയാളിക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്.

?ഷൂട്ടിംഗ് എങ്ങനെ ഉണ്ടായിരുന്നു?കടുത്ത സമ്മര്‍ദ്ദം ആയിരുന്നോ അതോ റിലാക്‌സ്ഡ് ആയിരുന്നൊ?

ശാരീരികമായി കടുത്ത സമ്മര്‍ദ്ദവും ക്ഷീണവും ഉണ്ടാക്കുന്നതായിരുന്നു ഷൂട്ടിംഗ്. എന്നാല്‍ മാനസികമായി സമ്മര്‍ദ രഹിതം. റിലാക്‌സ്ഡ്. പപ്പേട്ടന്‍ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന സംവിധായകന്‍ പദ്മകുമാറിനെ പോലെ ശാന്തനായ സംവിധായകനുമൊത്ത് ജോലി ചെയ്തിട്ടില്ല. ഷൂട്ടിംഗ് അനായാസകരമായി പോയി. സംവിധായകന്റെ ഭാഗത്തു നിന്നു സമ്മര്‍ദമോ വിഷമതകളോ ഇല്ലായിരുന്നു. എല്ലാവരും നല്ല പിന്തുണ നല്കി. പ്രോല്‍സാഹിപ്പിച്ചു.

സിനിമ പൂര്‍ത്തിയാക്കന്‍ രണ്ട് വര്‍ഷത്തോളം എടുത്തു. ഇതൊരു ഐതിഹാസിക ചിത്രം, മലയാളത്തിലെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വമ്പന്‍ പ്രോജക്ട്. ഒരേ സമയത്ത് നാലു ഭാഷകളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവുമാണിത്. മമ്മൂക്കയുമൊത്ത് ഇത്തരമൊരു ചിത്രത്തില്‍ വേഷമിടാനായത്ഭാഗ്യവും അനുഗ്രഹവും തന്നെ.

?പഞ്ചാബി ആയ പ്രാചി എങ്ങനെ ഭാഷാ പ്രശ്‌നം അതിജീവിച്ചു?
തീര്‍ച്ചയായും അതിനു കഴിഞ്ഞു. കാര്യങ്ങള്‍ പെട്ടെന്നു പഠിക്കുന്ന ആളാണു ഞാന്‍. എന്റെ സംഭാഷമം പെട്ടെന്നു തന്നെ ഞാന്‍ ഹ്രുദിസ്ഥിതമാക്കി. അസിസ്റ്റന്റ് ഡയറക്ടര്‍മാരോടൊത്തിരിന്നു ഓരോ സംഭാഷണ ശകലത്തിന്റെയും അര്‍ഥം മനസിലാക്കി. പിന്നെ ശരിയാകും വരെ പറഞ്ഞു പഠിച്ചു.
എന്റെ ജോലി ഭംഗിയാക്കണമെന്നതില്‍ എനിക്കു നിര്‍ബന്ധമുണ്ട്. കഠിനാധ്വാനം ചെയ്താണു ഭാഷ വശത്താക്കിയത്. ക്രമേണ മലയാളത്തിന്റെ ഏകദേശ രൂപം മനസിലായി. ഇന്ത്യന്‍ ഭാഷകളില്‍മലയാളത്തിന്റെ കടുപ്പം മറ്റൊന്നിനുമില്ല..

? ഷൂട്ടിംഗിനിടയില്‍ മൂറിവേറ്റു എന്നു വായിച്ചു. എന്താണുണ്ടായത്?
അത് ശരിയാണ്. അതിനെ ഞാന്‍ 'മാമാങ്കം സ്‌കാര്‍' (മുറിപ്പാട്) എന്നു വിളിക്കുന്നു. പോരാട്ടം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ തന്നെ ആണു മുറിവേല്പ്പിച്ചത്. പല വട്ടം വായുവില്‍ ചാടി മറിഞ്ഞ് അഭ്യാസം കാട്ടി മടുത്ത് പോയി. ഒരു കൊളുത്തില്‍ കെട്ടിയ ചരട് സുരക്ഷക്ക് ഉണ്ട്. എങ്കിലും അവസാനം കാലില്‍ മുറിവേല്പ്പിച്ചു.
ആദ്യ ഷൂട്ടിംഗില്‍ മുറിവില്‍ നിനു രക്തം കണ്ടാല്‍ അത് ഭാഗ്യമായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു... ഒരു പക്ഷെ എന്നെ സമാശ്വസിപ്പിക്കാന്‍ പറയുന്നതായിരിക്കും... സത്യമോ എന്ന് വ്യാഴാഴ്ച അറിയാമല്ലൊ.

? ഇനിയും മലയാളം സിനിമയില്‍ അഭിനയിക്കുമോ? എന്തെങ്കിലും ഓഫര്‍ ഉണ്ടോ?
അവസരം കിട്ടിയാല്‍ അഭിനയിക്കും. ചില ഓഫറുകളുണ്ട്. അര്‍ഥവത്തായ കഥയുള്ള സിനിമകളാണു മലയാളത്തില്‍. അത്തരമൊന്നില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്നു കരുതുന്നു. അതൂം ഏറ്റവും ചെലവേറിയതില്‍.
വിധി എങ്ങനെ ആകുമെന്നു നോക്കാം.

? ഈ സിനിമ നിങ്ങളുടെ കരിയറിനെയും കാഴ്ചപ്പാടുകളെയും എങ്ങനെ സ്വാധീനിച്ചു?
റിലീസ് കാത്തിരിക്കുകയാണു ഞാന്‍. രണ്ട് നാള്‍ കൂടി. അത് എന്നെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു. പുതിയ അവസരങ്ങള്‍ അതു നല്‍കുമെന്നു കരുതുന്നു.
സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് മാമങ്കം മാറ്റി മറിച്ചു. സിനിമയെ ഞാന്‍ കൂടുതല്‍ ഗൗരവപൂര്‍വം എടുക്കുന്നു. ഉയര്‍ന്ന മാനദണ്ഡം സ്വയം നിശ്ചയിക്കുന്നു.
see also
മലയാള ഭാഷ കഠിനം തന്നെ: മാമാങ്കം നായിക പ്രാചി ടെഹ് ലന്‍
Join WhatsApp News
ദൈവങ്ങളെ സൃഷ്ടിക്കുന്നവര്‍ 2019-12-10 07:49:04
മമ്മൂട്ടി വെയില്‍ കൊണ്ടാല്‍ വാര്‍ത്ത‍. പകല്‍ മുഴുവന്‍ വെയില്‍ കൊണ്ട്  പണി എടുക്കുന്ന കര്‍ഷകനെ രഷിക്കാന്‍ ആരും ഇല്ല. പാടത്തു പണിയുന്ന സൊന്തം മാതാ പിതാക്കള്‍ക്ക് പോലും വെള്ളം കൊണ്ട് കൊടുക്കാന്‍ നേരം ഇല്ലാത്ത കുറെ ...... താരങ്ങളുടെ പുറകെ അവര്‍ തുമുന്നതും തൂറുന്നതും നോക്കി നടക്കുന്നു.-നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക