Image

അനുഭൂതി (സുധീര്‍ പണിക്കവീട്ടില്‍)

Published on 10 December, 2019
അനുഭൂതി (സുധീര്‍ പണിക്കവീട്ടില്‍)
ഈ മഞ്ഞ് പെയ്യുന്ന രാവും
മങ്ങാതെ നില്‍ക്കും നിലാവും
സ്വപ്നങ്ങളേന്തുന്ന പൂന്തിങ്കളും
മണിമഞ്ചലില്‍ ചേലുള്ളൊരോമലാളും!!

പാതിരാക്കാറ്റിന്റെ ഈണങ്ങളും
മനം തുള്ളിത്തുളുമ്പുന്ന മോഹങ്ങളും
കുളിര്‍തെന്നലില്‍ കൊഞ്ചുന്ന സൗരഭ്യവും
മണിത്തമ്പുരു മീട്ടുന്നോരാവേശവും

കെട്ടഴിഞ്ഞോമലിന്‍ കാര്‍കൂന്തലും
തിരുനെറ്റിയില്‍ മാഞ്ഞൊരു സിന്ദൂരവും
മെയ്യോട് മെയ് ചേര്‍ന്ന ധന്യ മുഹൂര്‍ത്തങ്ങള്‍
നിര്‍വൃതികൊള്ളുന്ന  മന്ത്രങ്ങളും

പുല്‍ക്കൊടിത്തുമ്പിലെ ഹിമബിന്ദുവും
കരള്‍ തേട്ടി തുളുമ്പുന്നൊരനുഭൂതിയും
പുലരാതിരിക്കട്ടെ  ഈ രാവുകള്‍
ക്ഷിതി സ്വര്‍ഗ്ഗമാക്കും രതിദേവതകള്‍  !!

Join WhatsApp News
രതിയുടെ ദിവ്യ നിര്‍ത്തം 2019-12-11 06:05:21

ഇന്ടുഷന്‍,ഇന്‍സ്പിറെഷന്‍,ഇമാജിനേഷന്‍, അനുഭൂതി എല്ലാം ഒരുമിച്ചുള്ള ദിവ്യ നിര്‍ത്ത സംഗീതം ആണ് രതി. In that harmony, the man becomes the god & woman become the goddess. Together they sip the Nectar of Ecstasy. The divine Cosmic impulse of Life; the electric energy which keeps us healthy & Happy.

andrew 

Joseph George 2019-12-11 13:15:49
Sudhir Panikkaveetil added one more jewel into his crown with this poem Anubhooti. This poem is very romantic, thoughtful and make you laugh and think deeply. I am a strong fan of Sudhir and I read all his poems, short stories, essays, novels and book reviews one is better than the other. I admire his amazing talents as a writer and congratulations to him. May God bless him richly so he will be able to  write more articles poems, shortstories to  change the life style of readers.
ജോർജ് പുത്തൻകുരിശ് 2019-12-12 00:12:39
സുധീർ പണിക്കവീട്ടിലിന്റെ അനുഭൂതിയുടെ ചരട് പൊട്ടാൻ കാരണമെന്തായിരിക്കു ? അധികം ദൂരേക്ക് അതിന് പോകേണ്ട ആവശ്യമില്ല.  അതിന് കാരണക്കാർ രതിദേവതയല്ല രതിദേവതകളാണ് .ആരൊക്കെയാണവർ ?
1  മഞ്ഞ് പെയ്യുന്ന രാവ്, 2 മങ്ങാതെ നില്‍ക്കും നിലാവ്, 3 സ്വപ്നങ്ങളേന്തുന്ന പൂന്തിങ്കൾ, 4 മണിമഞ്ചലില്‍ കിടക്കുന്ന  ചേലുള്ളൊരോമലാൾ 5 പാതിരാക്കാറ്റിന്റെ ഈണങ്ങൾ 6 മനം തുള്ളിത്തുളുമ്പുന്ന മോഹങ്ങൾ 7 കുളിര്‍തെന്നലില്‍ കൊഞ്ചുന്ന സൗരഭ്യം 8 മണിത്തമ്പുരു മീട്ടുന്നോരാവേശവും  9 കെട്ടഴിഞ്ഞോമലിന്‍ കാര്‍കൂന്തലും 10 കെട്ടഴിഞ്ഞോമലിന്‍ കാര്‍കൂന്തലും, 11 തിരുനെറ്റിയില്‍ മാഞ്ഞൊരു സിന്ദൂരവും,
12 മെയ്യോട് മെയ് ചേര്‍ന്ന ധന്യ മുഹൂര്‍ത്തങ്ങള്‍, 13 നിര്‍വൃതികൊള്ളുന്ന  മന്ത്രങ്ങളും 14പുല്‍ക്കൊടിത്തുമ്പിലെ ഹിമബിന്ദുവും 15 കരള്‍ തേട്ടി തുളുമ്പുന്നൊരനുഭൂതിയും
16 പുലരാത്തരാവുകളും 

കവി തീർച്ചയായും ഭൂമിയിൽ അല്ലായിരുന്നു . ഭൂമിയിൽ താമസിക്കുന്ന സാധാരണക്കാർക്ക്  മേൽപ്പറഞ്ഞ ലിസ്റ്റിൽപെട്ടവരെ എല്ലാം (16) കൂട്ടി രതിക്രീഡയിൽ ഏർപ്പെടാം എന്ന് വച്ചാൽ സ്വപ്നത്തിൽ പോലും ചിന്തിക്കാവുന്ന ഒന്നല്ല . എന്നാൽ സുധീറിനെപ്പോലെ ഭാവനയുടെ ചിറകുകളിൽ സഞ്ചിരിക്കുന്നവർക്ക് അത് സാദ്ധ്യവുമാണ് . ഇത് വായിക്കുന്ന സഹൃദയരായ വായനക്കാർ , മേൽപ്പറഞ്ഞ പതിനാറ് രതിദേവതമാരും ഊടാടി നടക്കുന്ന ഈ രാത്രിയിൽ , അനുഭൂതി തേടി വീടിനു പുറത്തിറങ്ങുന്നു എങ്കിൽ ഞാനതിൽ ഒട്ടും അത്ഭുതപ്പെടില്ല . കാരണം അദ്ദേഹത്തിന്റ ഭാവനകൊണ്ട് വായനക്കാരുടെ രക്തസമ്മർദ്ദം കൂട്ടിയിട്ടുണ്ടാവും 

ഭാവനാസമ്പന്നമായ സുധീറിന്റെ  കവിതയ്ക്ക് അഭിനന്ദനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക