മമ്മൂട്ടി ,നിങ്ങൾ മെഗാസ്റ്റാറല്ല. അതുക്കും മേലെ. അവിശ്വസനീയം! മാമാങ്കം ഇന്ന് മുതൽ അമേരിക്കയിലെങ്ങും!
മാമാങ്കം : ഇതൊരു മലയാള സിനിമയാണോ?.....സിനിമ തുടങ്ങി ശ്വാസം പിടിച്ചിരുന്ന ആദ്യ പതിനഞ്ച് മിനിട്ട്.മലയാളത്തിലെ യുവ നടൻമാർ പോലും ഇങ്ങനെ ഫൈറ്റ് ചെയ്യുമോ.മമ്മൂട്ടി ,നിങ്ങൾ മെഗാസ്റ്റാറല്ല. അതുക്കും മേലെ. അവിശ്വസനീയം!
ചരിത്രം കുറിച്ച് കൊണ്ട് അമേരിക്കയിൽ 'മാമാങ്കം' എഴുത്തപത്തഞ്ചിൽ പരം സിനിമ തീയേറ്ററുകളിൽ പ്രദർശനത്തിന് ഇന്ന് മുതൽ തുടങ്ങുന്നു. തിയേറ്റർ ലിസ്റ്റിനായി www.midasent.org ഇപ്പോൾ തന്നെ സന്ദർശിക്കുക.
മരിക്കുമെന്നുറപ്പുള്ള യുദ്ധത്തിലേക്ക് പോവാനിറങ്ങുന്ന ചാവേറുകളെ അനുഗ്രഹിച്ചയക്കുന്ന അമ്മമാർ. ആ താരാട്ട് പാട്ട് ഹൃദയം കീറി മുറിക്കും. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ ഒന്നും പറയാനില്ല. നായകൻ ഈ കൊച്ച് പയ്യനാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല. അപാര പെർഫോമൻസ്. അവർണ്ണനീയം.
സിദ്ദിഖിന്റെ അന്വേഷണം മികച്ചതാണ്. വ്യത്യസ്തമായ ചോദ്യം ചെയ്യൽ. ക്രൂരനായ വില്ലൻ. തരുൺ അറോറയും മികച്ചു നിൽക്കുന്നു.
ഒരു മലയാള ചിത്രത്തിന് രണ്ട് ക്ലൈമാക്സ്.കൊറിയൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പ്രതിഭാസം. വളരെ മികച്ച രീതിയിൽ അതും വർക്കൗട്ടായിട്ടുണ്ട്. ചിത്രത്തിലെ സെറ്റ് വർക്കുകൾ വായിച്ചറിഞ്ഞതുപോലെ തന്നെ ഗംഭീരം. ശരിക്കും പതിനാറാം നൂറ്റാണ്ടിലെത്തിയതു പോലെ തന്നെ.കോസ്റ്റ്യൂം വൾഗർ ആവാതെ റിയാലിറ്റിയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ സിനിമ അതിഗംഭീരം.
മലയാളികൾ അറിഞ്ഞിരിക്കേണ്ട ചരിത്രം. കുടുംബസമേതം കാണാവുന്ന അതി മനോഹരമായ ,യുദ്ധവും ജീവിതവും ഇഴപിരിഞ്ഞ ത്രില്ലർ കേരളത്തിന് സമ്മാനിച്ച വേണു കുന്നപ്പിള്ളിക്ക് നല്ലനമസ്കാരം. ഇത്ര മനോഹരമായി ഒട്ടും ബോറടിപ്പിക്കാതെ ഈ മഹാകാവ്യം ഒരുക്കിയ പത്മകുമാറിന് സല്യൂട്ട്.
തിയേറ്റർ ലിസ്റ്റിനായി www.midasent.org ഇപ്പോൾ തന്നെ സന്ദർശിക്കുക.