Image

മലബാര്‍ അടുക്കള ജുബൈല്‍ ചാപ്റ്റര്‍ പാചക മത്സരം സംഘടിപ്പിച്ചു

Published on 12 December, 2019
മലബാര്‍ അടുക്കള ജുബൈല്‍ ചാപ്റ്റര്‍ പാചക മത്സരം സംഘടിപ്പിച്ചു


ജുബൈല്‍: ലോകത്ത് പല ഭാഗത്തായുള്ള മലബാര്‍ അടുക്കളയുടെ ജുബൈല്‍ വിഭാഗം ലുലുവില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന പാചക മത്സരം വ്യത്യസ്ത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിവിധ കലാ പരിപടികളും നടന്നു. ജൂബി ഹബീബ്, സുല്‍ഫത്തു എന്നീ മലബാര്‍ അടുക്കള കോര്‍ഡിനേറ്റര്‍മാര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സൗജന്യ പരിപാടിയുടെ അവതാരികയായിരുന്നു.

ഗള്‍ഫ് ഏഷ്യ മെഡിക്കല്‍ സെന്ററിന്റെ സൗജന്യ മെഡിക്കല്‍ ക്യാന്പും പരിപാടിയിയോടനുബന്ധിച്ചു നടത്തപ്പെട്ടു. കിറീാശലയുടെ സലിം വര്‍ക്കല, ഗള്‍ഫ് ഏഷ്യയുടെ നോബി മാത്യു എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. സ്‌കൈ ബീറ്റ് ദമ്മാം അവതരിപ്പിച്ച ബാന്‍ഡ് പ്രോഗ്രാമും നടന്നു. ഹാന്‍സ് ജോസഫ് കീബോര്‍ഡും നിരഞ്ജന്‍ ബീന്‍സ് ഡ്രംഉം അവതരിച്ചു. 50 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പാചക മത്സരത്തില്‍ ഇര്‍ഫാന്‍ മറിയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലോബിയ സറീന്‍ രണ്ടാം സ്ഥാനവും, ലമീസ സഫ്വാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോകമെന്പാടുമുള്ള മലബാര്‍ അടുക്കള കമ്മിറ്റികള്‍ നടത്തുന്ന പാചക മത്സരത്തിന്റെ മെഗാ ഫൈനല്‍ ദുബായില്‍ വച്ചു നടക്കപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക