Image

അറിയണമവളെ (കവിത: ജയശ്രീ രാജേഷ്)

Published on 13 December, 2019
അറിയണമവളെ (കവിത: ജയശ്രീ രാജേഷ്)
നിന്നിലെ പിതൃത്വത്തിലൊ
ഴുകും വാത്സല്യത്തിന്‍
നീരുറവയാണവള്‍
കരുതണം നീയെന്നും
അവളുടെ നാളുകള്‍

നിന്നിലെ സോദര
സ്‌നേഹത്തിന്‍
തിളങ്ങും പിഞ്ചു
പാദങ്ങള്‍ ആണവള്‍
കരുതണം നീയെന്നും
അവളുടെ നേര്‍വഴികള്‍

പൊക്കിള്‍
കൊടിയിലൂടൂര്‍ന്നിറങ്ങിയ
മധുരമൂറും
സ്‌നേഹത്തിന്‍ ഓര്‍മ്മയാണവള്‍
കരുതണം നീയെന്നും
അവളിലെ സ്വപ്നങ്ങള്‍

നിന്റെ പ്രണയത്തില്‍ പൂത്തുലഞ്ഞിടുന്നൊരു
ലതയാകുന്നവള്‍
കരുതണം നീയെന്നും അവളിലെ മോഹങ്ങള്‍

കുഞ്ഞു താലിതന്‍
വിശ്വാസ ചരടിന്‍ മേല്‍
ജനിച്ച മണ്ണും പിറന്ന വീടും
ത്യജിച്ചിറങ്ങിയ
പ്രേയസിയാണവള്‍
കരുതണം നീയെന്നും
അവളിലെ സഹനങ്ങള്‍

കൈക്കരുത്തിന്‍
ധാര്‍ഷ്ട്യം കാട്ടി നീ
പെണ്ണെന്ന മാത്ര
ചിന്തയില്‍ നോക്കി നീ
വിരിഞ്ഞു നില്‍ക്കുമാ
നിറമോലും പൂവിന്‍
മെയ്യും മനസ്സും
കത്തിച്ചെരിക്കല്ലേ
കാപട്യമേറുമാ
നിന്നിലെ മൊഴിയാലും
നിഷ്ഠൂരമാകുമാ
ദു:ഷ്ട മനസ്സാലും......

            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക