Image

പൗരത്വ ബില്‍ ; ഇന്ത്യന്‍ യാത്രയ്‌ക്കെതിരെ മുന്നറിയിപ്പുമായി നാലു രാജ്യങ്ങള്‍

Published on 14 December, 2019
പൗരത്വ ബില്‍ ; ഇന്ത്യന്‍ യാത്രയ്‌ക്കെതിരെ മുന്നറിയിപ്പുമായി നാലു രാജ്യങ്ങള്‍
ലണ്ടന്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും, ഇസ്രയേലും പൗരന്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. പൗരത്വബില്ലിന് വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രംഗത്തുവന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക