Image

കേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി

ഡൊമിനിക് ചാക്കോനാല്‍ Published on 15 December, 2019
കേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി
അറ്റ്‌ലാന്റായിലെ അമ്മ എന്ന സംഘടനയുടെ യുവജന വിഭാഗമായ കേരള യുവജനവേദിയുടെ പ്രഥമ ക്രിസ്തുമസ് ആഘോഷങ്ങള്‍  നിരാലംബരും ഭവന രഹിതരുമായ ഒരു പറ്റം  സമൂഹത്തോടു ചേര്‍ന്നാഘോഷിച്ച്  ചരിത്രത്തില്‍ ഇടം നേടി.

ചാരിറ്റി  പ്രവര്‍ത്തനങ്ങള്‍ക്കു എന്നും മുന്‍തൂക്കം നല്‍കി, എന്നും ജനങ്ങളോടൊപ്പം ഉണ്ടായിരുന്ന "അമ്മ" യുടെ യുവജന വിഭാഗവുംഅതേ പാത പിന്തുടര്‍ന്ന് തങ്ങളുടെ ആഘോഷങ്ങള്‍ വൃതൃസ്തമാക്കി.

യുവജന  വിഭാഗം  പ്രസിഡന്റ് സിജൂ ഫിലിപ്പും സെക്രട്ടറി റോഷലും  നേതൃത്വം നല്‍കിയ ഈ സംരഭത്തിന് അറ്റ്‌ലാന്റായിലെ മലയാളി സമൂഹത്തില്‍ നിന്നുണ്ടായ അഭൂതപൂര്‍വ്വമായപിന്തുണ എടുത്തു പറയേണ്ടതും  ഈ മാതൃക ഏവര്‍ക്കും പിന്തുടരാവുന്നതുമാണ് എന്ന് അമ്മയുടെ   പ്രസിഡന്റ്  ഡൊമിനിക് ചാക്കോനാലും  വൈസ്   പ്രസിഡന്റ്  ഷാനു പ്രകാശും പറയുകയുണ്ടായി.

അറ്റ്‌ലാന്റയിലേക്  കുടിയേറിയിരിക്കുന്ന ഒരു പറ്റം നിര്‍ധനരും,ഭവന രഹിതരായ  ജന സമൂഹത്തിന് കമ്പിളി പുതപ്പും സ്വറ്ററുകളും, നിത്യോപയോഗ സാധനങ്ങളും വിതരണം  ചെയ്യുകയും,ധനസഹായം കൊടുക്കുകയും  ചെയ്തു. കേരള യുവജന വേദിയുടെ പ്രവര്‍ത്തകര്‍ പല ദിവസങ്ങള്‍ ഇതിനായി, ജാതി മത ബേതമില്ലാതെ വീടുകള്‍ കയറി  ക്രിസ്തുമസ് കരോള്‍  നടത്തുകയും അതില്‍നിന്നും സ്വരീപിപ്പിച്ച  മുഴുവന്‍ പൈസയും  ഇതിനായി ചിലവഴിക്കുകയും ചെയ്തു ഈ ആഘോഷദിനങ്ങള്‍ അന്വര്‍ത്ഥമാക്കി.


കേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായികേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായികേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായികേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായികേരള യുവജന വേദിയുടെ വേറിട്ട ക്രിസ്തുമസ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക