Image

ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിന് ഡാളസില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 15 December, 2019
ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിന് ഡാളസില്‍ സ്വീകരണം
ഡാളസ്: അവന്ദ് ടാക്‌സ് & ഫിനാന്‍സിന്റെ ഗ്രാന്റ് ഓപ്പണിംഗിന്റെ ഭാഗമായി നടന്ന "ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് 2019'-ല്‍ വച്ച് സണ്ണിവെയ്ല്‍ സിറ്റി മേയറും മലയാളിയുമായ സജി ജോര്‍ജ് റോയി മുളകുന്നത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. 2008-ല്‍ ജൂണില്‍ ആദ്യമായി തുടങ്ങിയ ലോക കേരള സഭ മറുനാടന്‍ മലയാളികളുടെ പ്രതിഭ ലഭ്യമാക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയതാണ്.

അമേരിക്കയിലെ ചിക്കാഗോയില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞ റോയി മുളകുന്നത്ത് കൈരളി ചാനല്‍ ചിക്കാഗോ ബ്യൂറോ ചീഫാണ്.

ലോക കേരള സഭയുടെ കാലാവധി രണ്ടു വര്‍ഷമാണ്. മുഖ്യമന്ത്രി ചെയര്‍മാനായ സഭയില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

സ്വീകരണ ചടങ്ങില്‍ അവന്ദ് ടാക്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ സി.ഇ.ഒയും, റോയി മുളകുന്നത്തിന്റെ മരുമകനുമായ ഫ്രിക്‌സ്‌മോന്‍ മൈക്കിളും പങ്കെടുത്തു. അഗാപെ അഡള്‍ട്ട് കെയറിന്റെ സി.ഇ.ഒ ഷാജി കെ. ദാനിയേല്‍, ഡബ്ല്യു.എം.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാന്‍, ഡപ്യൂട്ടി മേയര്‍, സിറ്റി ഓഫ് പ്ലാനോ, കൗണ്‍സില്‍ മെമ്പര്‍, റോവെല്‍റ്റ് സിറ്റി പ്രോവിന്‍സ് ഷെരീഫ് എന്നിവരെ കൂടാതെ ഡാളസിലെ ഏകദേശം നൂറില്‍ കൂടുതല്‍ അക്രഡിറ്റഡ് ഇന്‍വെസ്റ്റേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു.

ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിന് ഡാളസില്‍ സ്വീകരണം
Join WhatsApp News
നാടൻ MLA 2019-12-15 14:00:10
ചുമ്മാ മറ്റൊരു വേസ്റ്റ് ഓഫ്‌  taxpayers money. കുറച്ചു overseas 
LDF കാർക്കും കൈരളീ ടീവി കാർക്കും വിലസാൻ ഒരു വഴി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക