Image

മാമാങ്കം സിനിമ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരേ നടപടി

Published on 15 December, 2019
മാമാങ്കം സിനിമ  ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരേ നടപടി
കൊച്ചി: മമ്മൂട്ടി ചിത്രമായ 'മാമാങ്കം' ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും.

'മാമാങ്കം' റിലീസിന് പിന്നാലെതന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈല്‍ നെയിം ഉള്ളയാളാണ് ഓണ്‍ലൈന്‍ ആപ്‌ളിക്കേഷന്‍ വഴി മാമാങ്കം അപ്്!ലോഡ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണു കേസ് റജിസ്റ്റര്‍ ചെയ്തതും. ചിത്രം ഡൗണ്‍ലോഡ് ചെയ്ത എല്ലാവരും കേസില്‍ പ്രതികളാകുമെന്നും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

ഇതോടൊപ്പം തന്നെ സിനിമയെ ഡീഗ്രേഡ് ചെയ്യണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനം ചെയ്ത നിതിന്‍ എന്ന വ്യക്തിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ ക്ലിപ്പും ഫോണ്‍ നമ്പറും പൊലീസിന് ലഭിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന്റെ ചുമതല എറണാകുളം സെന്‍ട്രല്‍ സിഐക്കാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരം സ്ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക