Image

പൗരത്വ ഭേദഗതി നിയമം: ഡല്‍ഹിയില്‍ പ്രക്ഷോഭം അക്രമാസക്തം, വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി

Published on 15 December, 2019
പൗരത്വ ഭേദഗതി നിയമം:  ഡല്‍ഹിയില്‍ പ്രക്ഷോഭം അക്രമാസക്തം, വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം. നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ സര്‍വലകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരമാണ് വലിയ പ്രക്ഷോഭമായി വ്യാപിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരം അടക്കം നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്. പ്രക്ഷോഭത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ആറ് സ്‌റ്റേറ്റ് ബസുകളും നിരവധി മറ്റു വാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായാണ് റിപ്പോര്‍ട്ട്.

ജാമിയ സര്‍വകലാശാലയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ മഹാറാണി ബാഗിലേയ്ക്കുള്ള പ്രധാന റോഡിലാണ് ഡെല്‍ഹി സര്‍ക്കാരിന്റെ ബസ് പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കിയത്. വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ പോലീസിനു നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പോലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ആറ് സ്‌റ്റേറ്റ് ബസുകളും നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും അഗ്‌നിക്കിരയാക്കിയതായാണ് പോലീസ് പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക