Image

വരാപ്പുഴ കസ്റ്റഡി മരണക്കേസ്‌; ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു

Published on 16 December, 2019
വരാപ്പുഴ കസ്റ്റഡി മരണക്കേസ്‌; ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു


വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു. പറവൂര്‍ കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. കുറ്റപത്രത്തില്‍ വരാപ്പുഴ എസ്‌ ഐ ആയിരുന്ന ദീപക്കടക്കം നാല്‌ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്‌.

ആകെ ഒന്‍പത്‌ പ്രതികളുടെ പേരാണ്‌ കുറ്റപത്രത്തിലുള്ളത്‌. റൂറല്‍ ടാസ്‌ക്‌ ഫോഴ്‌സിലെ അംഗങ്ങളായ സന്തോഷ്‌ കുമാര്‍, സുമേഷ്‌ ജിതിന്‍ രാജ്‌ എന്നിവരാണ്‌ ആദ്യ മൂന്നുപ്രതികള്‍. 

വടക്കന്‍ പറവൂര്‍ സിഐയായിരുന്ന ക്രിസ്‌പിന്‍ സാം ആണ്‌ അഞ്ചാം പ്രതി. ആരോപണവിധേയനായ ഡിഐജി എ.വി. ജോര്‍ജിനെ സാക്ഷിയാക്കിയാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക