Image

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന്‌ ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചു

Published on 16 December, 2019
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന്‌ ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചു

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാല അടച്ചു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നാണ്‌ നടപടി. ജനുവരി അഞ്ചാം തിയതി വരെയാണ്‌ സര്‍വകലാശാല അടച്ചിടുക. പൗരത്വ നിയമത്തിനെതിരെ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ്‌ ജാമിഅ മില്ലിയ ഇന്നലെ സാക്ഷ്യം വഹിച്ചത്‌. 

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ നടത്താനാണ്‌ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ക്യാമ്‌ബസിന്‌ പുറത്ത്‌ തന്നെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പൊലീസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക