Image

'ഇന്ന്‌ എട്ടാമത്തെകീമോ ഏറ്റുവാങ്ങാന്‍ ഹോസ്‌പിറ്റലിലേക്ക്‌... ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം' - യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്‌

Published on 16 December, 2019
'ഇന്ന്‌ എട്ടാമത്തെകീമോ  ഏറ്റുവാങ്ങാന്‍ ഹോസ്‌പിറ്റലിലേക്ക്‌... ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം' - യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്‌

കാന്‍സര്‍ എന്ന മാരകരോഗത്തെ  ചിരിച്ചുകൊണ്ടാണ്‌ തന്റെ ഭാര്യ  രിടുന്നതെന്ന്‌ യുവാവ്‌ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും ചിരിക്കുന്ന അവള്‍ ഒരു അത്ഭുമാണെന്ന്‌ ധനേഷ്‌ മുകുന്ദന്‍ എന്ന യുവാവ്‌ ഫേസ്‌ബുക്കില്‍ കുറിക്കുന്നു. ധനേഷിന്റെ ഭാര്യയ്‌ക്ക്‌ ഇനിയും 10 കീമോകള്‍ കൂടി ബാക്കിയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ പത്‌നിയോട്‌ എനിക്ക്‌ ബഹുമാനമാണ്‌.... കാരണം... വേറൊന്നുമല്ല.... കീമോയുടെ വേദനയിലും അവള്‍ എല്ലാവരോടും ചിരിക്കും.... ഞാനടക്കം എല്ലാവര്‍ക്കും ഒരത്ഭുതം ആണവള്‍....
വേദന കടിച്ചമര്‍ത്തി മറ്റുള്ളവരോട്‌ ചിരിച്ചു സംസാരിക്കുന്ന അവളെ കാണുമ്‌ബോള്‍ എന്റെ കണ്ണ്‌ നിറയാറുണ്ട്‌...
പക്ഷെ ഞാന്‍ അവളുടെ മുന്നില്‍ കരഞ്ഞാല്‍ തോറ്റുപോവുന്നത്‌ അവളായിരിക്കും...
പരിധിയിലേറെയും വേദനകള്‍ സഹിച്ചുകൊണ്ട്‌ ജീവിക്കുന്ന അവളുടെ മനസ്സില്‍ ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല,, ഇനിയും ഞങ്ങളുടെ മകനോടൊപ്പം ജീവിക്കണമെന്നുള്ള ഉറച്ച വിശ്വാസം തന്നെയാണ്‌ ആ ചിരിയുടെ അര്‍ത്ഥവും...
എല്ലായ്‌പോഴും ഹോസ്‌പിറ്റലില്‍ തന്നെയാണ്‌ അവളുടെ ദിവസങ്ങള്‍ വേദനയോടെ കഴിഞ്ഞുപോവുന്നത്‌... എങ്കിലും അതിലൊരു സന്തോഷം കണ്ടെത്താന്‍ അവള്‍ തിരഞ്ഞെടുത്ത വഴിയാണ്‌ രോഗാവസ്ഥയില്‍ അടുത്തുകിടക്കുന്ന ആളുകളോടും അവരുടെ കൂട്ടിരിപ്പ്‌കാരോടും ചിരിച്ചും കളിച്ചും സമയം ചിലവഴിക്കുന്നത്‌....
സത്യംപറഞ്ഞാല്‍ ഞാനൊന്ന്‌ പുറത്തുപോയി തിരിച്ചുവരുമ്‌ബോള്‍ അവളുടെ ബെഡ്‌ഢിനുചുറ്റും ഒരുകൂട്ടംതന്നെയുണ്ടാവും.... പെട്ടന്ന്‌ അങ്ങനെ കാണുമ്‌ബോള്‍ പലപ്പോഴും എനിക്ക്‌ പേടിതോന്നിപ്പോവാറുണ്ട്‌ .... അടുത്തെത്തിനോക്കിയാല്‍ ചിരിച്ച മുഖത്തോടെ മൊട്ടത്തലയുമായി അവരുടെയൊക്കെ നടുവിലിരുന്നു കഥകളില്‍ മുഴുകി ഇരിക്കുന്നത്‌കാണാം.....
പിന്നെ ഡിസ്‌ചാര്‍ജ്‌ ആയാല്‍ പറയാത്തതനല്ലത്‌... യാത്ര പറഞ്ഞു തീരണമെങ്കില്‍ ഒരു സമയംതന്നെ വേണം.... അതിനടയില്‍ അവളെനോക്കി ചിലരുടെ കണ്ണ്‌നിറയുന്നത്‌ കാണാം....

പിന്നെ അവളെ നോക്കുന്ന ഡോക്ടേഴ്‌സ്‌...
#Ajaykumarsir....
#NajlaMadam....
#SwethaMadam....

#DutyDoctor's
.............
കൂടെ വെള്ളകുപ്പായമണിഞ്ഞ കുറേ മാലാഖമാര്‍.....(പേരറിയാത്തതുകൊണ്ടാണ്‌ പറയാത്തത്‌)
ഇവരുടെയൊക്കെ സഹകരണവും സമീപനവും ഞങ്ങള്‍ക്ക്‌ വാക്കുകള്‍ക്കപ്പുറം ഏറ്റവും മികച്ച പ്രതീക്ഷകളാണ്‌ സമ്മാനിക്കുന്നത്‌....

ഇതുവരെ ഏഴുകീമോയും ഇരുപത്തിയഞ്ചു റേഡിയേഷനും കഴിഞ്ഞു... ഇനിയും പത്തുകീമോ കാത്തിരിപ്പുണ്ട്‌....
ഇതിനിടയില്‍ എവിടെനിന്നോ വലിഞ്ഞുകയറിവന്ന അപ്പന്റിക്‌സും ഒരുപാട്‌ വേദനിപ്പിച്ചു...
പിന്നെ ഇന്‍ഫെക്ഷനായി...
ഇപ്പോള്‍ കൗണ്ട്‌കുറവുകാരണം എട്ടാമത്തെ കീമോ നാലുതവണ മുടങ്ങി.....
ഇന്ന്‌ എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഹോസ്‌പിറ്റലിലേക്ക്‌ പോവുകയാണ്‌...ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാവണം....

കടപ്പാട്‌.... എല്ലാവരോടും...
Mob:+919544830143
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക