Image

പൗരത്വ ബില്ലില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്?

Roy Mathew/facebook Published on 16 December, 2019
പൗരത്വ ബില്ലില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്?
തൊപ്പി വെച്ച വായില്ലാക്കുന്നിലപ്പന്മാരെ .......
രാജ്യം കുട്ടിച്ചോറായാലും വേണ്ടില്ല, തലേല്‍ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട് - കേരളത്തിലെ ക്രിസ്ത്യന്‍ മതമേധാവികള്‍ - ഷൈലോക്കി നേപ്പോലെ പണപ്പെട്ടിക്ക് മുമ്പിലിരുന്ന് പണമെണ്ണുന്ന തൊരപ്പന്മാര്‍. സ്വാതന്ത്ര്യ സമരം വന്നാലും അടിയന്തരാവസ്ഥ വന്നാലും വെള്ളപ്പൊക്കം വന്നാലും രാജ്യം കത്തിയാലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല, പത്ത് ചക്രമുണ്ടാക്കാന്‍ പറ്റുന്ന കാര്യങ്ങളിലാണ് ഈ കൂശ്മാണ്ഡ ങ്ങള്‍ക്ക് താല്പര്യം - പെണ്ണുപിടുത്തക്കേസുകളില്‍ ഈ നൈറ്റിയിട്ടവന്മാരെ പിടിച്ചാല്‍ വടീം പിടിച്ച് ഇവമ്മാര് റോഡിലിറങ്ങും.
പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു. ജാതി- മത, നിറ, വസ്ത്ര ഭേദമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉയരുന്നു.
200ലധികം ചുവന്ന നൈറ്റിയിട്ട മെത്രാന്മാര് ഇവിടെ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്. തമ്മില്‍ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങള്‍ - രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ അട്ടിമറിക്കപ്പെടുന്ന ഇക്കാലത്ത് ഇവമ്മാരെല്ലാം മിണ്ടാട്ടം മുട്ടി സ്വത്ത് കെട്ടിപ്പിടിച്ചിരിക്കയാണ്.
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പവും പിന്നീട് സര്‍ സിപി ക്കൊപ്പവും നിന്ന് വസ്തുക്കളും കെട്ടിടങ്ങളും അടിച്ചെടുക്കാനായിരുന്നു മെത്രാന്മാരുടെ താല്പര്യം - സര്‍ സി പി യുടെ ഷഷ്ടിപൂര്‍ത്തി ക്ക് മംഗള പത്രം സമര്‍പ്പിക്കാന്‍ മെത്രാന്മാര്‍ പരസ്പരം മത്സരിച്ച കഥകള്‍ ചരിത്രത്തിലുണ്ട്. അന്ന് സിപിക്കെതിരെ പരസ്വമായി രംഗത്ത് വരാന്‍ ധൈര്യം കാണിച്ച ഒരേ ഒരു ബിഷപ്പുമാത്രമേ തിരുവിതാംകൂറിലു ണ്ടായിരുന്നൊള്ളു- മാര്‍ത്തോമ്മ സഭയിലെ ഏബ്രഹാം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അന്ന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദേശിയ സമരത്തോടൊപ്പം നിന്നത് കേരള ചരിത്രത്തിലെ ആ പൂര്‍വമായ സംഭവമാണ്. അതുപോലെ 1976 ലും സംഭവിച്ചു - അടിയന്തരാവസ്ഥക്കെതിരെ അന്നും ഒരു ബിഷപ്പ് രംഗത്ത് വന്നു - അതും അന്നത്തെ മാര്‍ത്തോമ്മ മെത്രാപോലിത്ത ആയിരുന്ന യൂഹാനോന്‍ മാര്‍ത്തോമ്മ മെത്രാപോലീത്ത അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. അതൊക്കെ അന്ത: ക്കാലം!
പൗരത്വ ബില്ലിമേല്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്? കാക്കത്തൊള്ളായിരം സഭകള്‍ ഇവിടെ ഉണ്ട്? ഇതിനൊക്കെ കോടാനുകോടി രൂപയുടെ സ്വത്തും മറ്റ് ആടയാ ഭരണങ്ങളുമുണ്ട്. പത്തിരുനുറ് മെത്രാന്മാരും പതിനായിരക്കണക്കിന് പാതിരി മാരുമുണ്ട്.
പെണ്ണുപിടിയന്മാരെ രക്ഷിക്കാനല്ല നിങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ടത് - രാജ്യത്തെ രക്ഷിക്കാനും തെരുവില്‍ ഇറങ്ങാനും നിങ്ങള്‍ക്ക് ബാധ്യത ഉണ്ട്. രാജ്യമില്ലെങ്കില്‍ നിങ്ങടെ ഈ സഭകള്‍ക്കെന്ത് പ്രസക്തി.? രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടാല്‍ പിന്നെ തിരുമേനിയും അരമനയും എഴുന്നെള്ളത്തും കല്പനയുമൊക്കെ കിനാവില്‍ മാത്രം ഒതുങ്ങും...
Roy Mathew
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക