Image

ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ അഭിനന്ദനം

ജോയിച്ചന്‍ പുതുക്കുളം Published on 16 December, 2019
ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ  അഭിനന്ദനം
ബ്രാംപ്ടണ്‍: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ  അഭിനന്ദനം അര്‍പ്പിക്കാനായി ഫോക്കാന ട്രഷറര്‍  സജിമോന്‍ ആന്റണിയുയും ജോയിന്റ് സെക്രട്ടറി  ്ര പ്രവീണ്‍ തോമസും  കാനഡായിലെ ബ്രാംപ്ടനില്‍ എത്തി.

ടൊറന്റോയില്‍ എത്തിയ ഫോക്കാന നേതാക്കളെ  എംടിഎസി പ്രസിഡന്റ് സോമോന്‍ സഖറിയ , മിസ്സിസ്സാഗ ലയന്‍സ് നേതാവ് മോന്‍സി തോമസ് , എംടിഎസി  നേതാവ് മാത്യു ജോയി,  കുര്യന്‍ പ്രക്കാനം,  എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കുര്യന്‍ പ്രക്കാനം എല്‍കെഎസിനു ഫൊക്കാനയുടെ ആദരവും  അഭിനന്ദനവും നേതാക്കള്‍ അറിയിച്ചു. ഫോക്കാന പ്രസിഡന്റ്  മാധവന്‍ നായരുടെ പ്രത്യേക ആശസകള്‍ ഫോക്കാന ട്രഷറര്‍  സജിമോന്‍  അറിയിച്ചു.  കാനഡയിലെ എല്ലാ സംഘടന നേതാക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായി  ഫോക്കാനയുടെ ജോയിന്റ് സെക്രട്ടറി  പ്രവീണ്‍ തോമസ് അറിയിച്ചു. 

തുടര്‍ന്ന് നേതാക്കള്‍ ബ്രംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണിനെയും കാനഡയിലെ ഇതര സംഘടന നേതാക്കളെയും സന്ദര്‍ശിച്ചു. ഫോക്കാന സെക്രട്ടറി ടോമി കൊക്കാട് ,റീജിണല്‍ വൈസ് പ്രസിഡന്റ് ബിജുമോന്‍ പകിലോമാറ്റം തുടങ്ങിയവരുമായും നേതാക്കള്‍ കൂടികാഴ്ച നടത്തി.

ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ  അഭിനന്ദനംലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാനയുടെ  അഭിനന്ദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക