Image

മോണരോഗവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ?

Published on 19 December, 2019
മോണരോഗവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ?
മോണരോഗമുള്ളവരില്‍ പ്രമേഹം ഉണ്ടാകാനും പ്രമേഹമുള്ളവരില്‍ മോണരോഗമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. പ്രമേഹം പൊതുവേ രക്തയോട്ടത്തെ കുറയ്ക്കുന്നതിനൊപ്പം മോണയിലേക്കുള്ള രക്തപ്രവാഹത്തേയും കുറയ്ക്കുന്നു. ഇത് മോണയില്‍ രോഗാണുബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂട്ടുന്നു.
 ശരീരത്തിന്‍റെ പ്രതിരോധശക്തിയെ പ്രമേഹം കുറയ്ക്കുന്നു. ഇത് മോണയ്ക്ക് രോഗാണുബാധ ഉണ്ടാകുവാന്‍ കാരണമാകുന്നു.
 
ഉമിനീരിലെ ഗ്ലൂക്കോസ് അളവ് കൂടുതലായതിനാല്‍ രോഗാണുക്കള്‍ക്ക് വളരാനുള്ള സാധ്യത കൂടുതലാണ്.
ഇത് മോണരോഗത്തിന് കാരണമാകുന്നു.  പ്രമേഹമുള്ളവര്‍ക്ക് പുകവലിയുണ്ടെങ്കില്‍ മോണരോഗത്തിനുള്ള സാധ്യത കൂടുതലാണ്.  പ്രമേഹമുള്ളവര്‍ രണ്ട് നേരം പല്ലുതേയ്ക്കുകയും ഫ്‌ളോസ് ചെയ്യുകയും ചെയ്യേണ്ടത്
ആവശ്യമാണ്.

ചുവന്നുതടിച്ച മോണ. ചെറുതായി വിരല്‍ വെച്ചു ഞെക്കിയാല്‍ രക്തം വരവ്. മോണയും പല്ലും തമ്മില്‍ ചേരുന്ന സ്ഥലം വിട്ടുനില്‍ക്കുന്നത് എന്നിവയും ലക്ഷണങ്ങളാണ്.

പല്ലുകള്‍ക്ക് ഇളക്കം. വായ്‌നാറ്റം. പല്ലുകള്‍ തമ്മില്‍ കടിക്കുന്‌പോള്‍ സാധാരണയില്‍  നിന്ന് വ്യത്യാസം ഉണ്ടെന്നഅവസ്ഥ, വെപ്പുപല്ലുകള്‍ക്ക് ഇളക്കം. വായിലെ ഉമിനീരിലുള്ള കുറവ് എന്നിവയും രോഗ ലക്ഷണങ്ങളാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക