Image

പ്രൊഫസര്‍ ടോണി മാത്യു വെണ്ണിക്കുളം നിര്യാതരായി

ബിജു ജേക്കബ്ബ് Published on 20 December, 2019
പ്രൊഫസര്‍ ടോണി മാത്യു വെണ്ണിക്കുളം  നിര്യാതരായി
വെണ്ണിക്കുളം ; റാന്നി സെന്റ് തോമസ് കോളേജിലെ മുന്‍ മലയാളം പ്രൊഫസറും, പ്രശസ്ത വാഗ്മിയും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവും കൂടിയായ പ്രൊഫസര്‍ ടോണി മാത്യു സാര്‍ ( 70 ) അന്തരിച്ചു....

വെണ്ണിക്കുളം ഇളപ്പുങ്കല്‍ പരേതനായ മാത്യു നെയും.( കുഞ്ഞുകുഞ്ഞ്.) , വെണ്ണിക്കുളം കൈതാരത്ത്. പരേതയായ. അച്ചു കുട്ടിയുടെയും. മകനാണ് ടോണി മാത്യു.

നീലംപേരൂര്‍ തുരുത്തിതറ (അറക്കല്‍.) ലൗലി ആണ് ഭാര്യ. യദു, (ടെക്‌നോ പാര്‍ക്ക് തിരുവനന്തപുരം) , ഹരിത, (തിരുവനന്തപുരം ) , മൃദുല, ( വെള്ളുത്തുരുത്തി.) ഇവര്‍ മക്കളാണ്. ബോണി. .മോട്ടി , ആര്യ. മരുമക്കള്‍ ആണ്.

ശവസംസ്‌കാരം ശനിയാഴ്ച നാലുമണിക്ക് വെണ്ണിക്കുളം  തുരുത്തിക്കാട് സെന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍ നടക്കും.

കേരള സാഹിത്യ അക്കാദമി മുന്‍. അംഗം, എം.ജി. സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം. ഗുരുധര്‍മ്മ പ്രചാരണ സഭ കേന്ദ്രകമ്മിറ്റി അംഗം. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ മലയാളം ഉപദേശകസമിതി അംഗം, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സമിതി ചെയര്‍മാന്‍, വെണ്ണിക്കുളം ഫോര്‍ എച്ച് അക്കാദമി ഭാരവാഹി , കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിധ്യവും ആയിരുന്നു ടോണി മാത്യു സാര്‍ ..

െ്രെകസ്തവ സന്ദേശം സാഹിത്യത്തില്‍. സനാതനധര്‍മ്മം സന്ദേശം. ചട്ടമ്പിസ്വാമികള്‍. ബൈബിള്‍ അരുളും പൊരുളും. തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക