Image

എത്ര നാള്‍ ഉറങ്ങും ഞാന്‍ (കവിത: സാംസി കൊടുമണ്‍)

Published on 22 December, 2019
എത്ര നാള്‍ ഉറങ്ങും ഞാന്‍ (കവിത: സാംസി കൊടുമണ്‍)
എന്‍ നാലുകെട്ടിന്‍ സുരക്ഷിത ഭിത്തികളിലൊട്ടി,
അന്യ ചിന്തകളൊന്നുമില്ലാതെ ഭോജിച്ചും, ഭോഗിച്ചും
വാണവന്‍ ഞാന്‍;ആണ്ടുകള്‍ അറുപതെന്നാല്‍,
ഇക്കാലമൊന്നിലെന്‍ തറവാടിന്‍ ബാധിച്ച ഗൃഹണിയെ ഞാന്‍ കണ്ടില്ല.

കാടുമാന്തി, മലതുരന്നവന്‍ വരുമെന്നു പറഞ്ഞപ്പോള്‍,
ഞാനെന്‍ അഹംബോധത്തിന്റെ ആത്മരതിയില്‍,
ഉറഞ്ഞുതുള്ളിചിരിച്ചതെയുള്ളു.
അവന്‍ വരുന്നതൊന്നു കാണട്ടെ ഞാന്‍, സ്വയമങ്ങനെ നിഗളിച്ചു.

എങ്കിലും ഒരുറപ്പിനായി നാലുകെട്ടിന്‍ പുറംമതിലുകളെ
ഞാന്‍ ബലപ്പെടുത്തി, നഷ്ടമായ ഉറക്കത്തിലേക്കിറിങ്ങി.
പിന്നെ ഞാന്‍ കേട്ടവന്റെ ഒച്ചയും ബഹളവും,
ചുറ്റുവട്ടത്തിലെ തങ്ങളൂം കോയയും കുടിയൊഴിഞ്ഞിറങ്ങിപ്പോയതും.

അവര്‍തേങ്ങിപ്പറയുന്നു ഞാനുംഎന്നുപ്പയും,
എന്നുപ്പൂപ്പയും പിറന്നതീനാട്ടില്‍
ഇപ്പോഴവര്‍ ചോദിക്കുന്നു ഉണ്ടോ എന്തെങ്കിലും തെളുവുകള്‍.
പിറന്ന നാടെന്‍ നാടെന്നതൊഴിച്ചെന്തു പ്രമാണംകാണീപ്പു ഞാന്‍.

അതവര്‍ക്കല്ലെ, ഞാന്‍ പിന്നേയും ഉദാസീനനായികിടന്നു
എന്നാലുമൊരുറപ്പിനായി പടിവാതില്‍ ബലപ്പെടുത്തി
ഉള്ളിലൂറിച്ചിരിച്ച്, മൃഷ്ടാന്നം ഭുജിച്ച്,
പിന്നെ വിസ്തരിച്ചൊന്നുമുറുക്കി, നേരമ്പോക്കിനായി കാത്തു.

ഇന്നാളിലവരെന്‍ മതില്‍ചേര്‍ന്നുചോദിച്ചു
æലമേത്, ഗുരുവേത്, ജാതിയേത്, മതമേത്, വര്‍ണ്ണമേത്
തെല്ലൊന്നു പകച്ചു ഞാന്‍ ചുറ്റിലും നോക്കി, പിന്നെ തെല്ലും
പതറാതെ പറഞ്ഞു, നിന്‍ ജാതി എന്‍ ജാതി. അഹം ബ്രഹ്മാസ്മി.

വന്നവര്‍ പരസ്പരം നോക്കി എന്തൊക്കെയോ പിറുപിറുക്കയും
നീ ബ്രഹ്മാവിന്റെ പൃഷ്ടത്തില്‍ നിന്നു ജനിച്ചവനാകില്‍ നിയെങ്ങനെ ശ്രേഷ്ഠന്‍
ഉച്ചത്തിലവര്‍ചോദിക്കുന്നതു കേട്ടെന്‍ ഉള്ളൊന്നുകിടുങ്ങി.
തെളിവുകളും പ്രമാണങ്ങളും ഒരുക്കിവെയ്ക്കുക. ഉടയോന്‍ കണ്ടറിയട്ടെ.

ഇപ്പൊള്‍ ഉറക്കംവിട്ടുഞാനുണര്‍ന്നു ചുറ്റും നോക്കി, ഇല്ല അരുമില്ല.
അന്നവരുടെ നിലവിളിയുയര്‍ന്നപ്പോള്‍ ഞാനുറക്കമായിരുന്നു
വിചാരണയെന്‍ മുറ്റത്തുവരുമെന്നുഞാന്‍ നിനച്ചതില്ല.
കുടുമയും പൂണുലുമുള്ള അച്ഛന്റെ മകനെന്നഹങ്കരിച്ചു ഞാന്‍

പുരോഗമന ചിന്തയാല്‍ ഒരുനാള്‍ എന്നച്ഛന്‍ സ്‌നേഹിച്ച
അടിയാത്തിപ്പെണ്ണിന് പുടവയും കൊടുത്തുമുറിച്ചു
ബന്ധങ്ങളേയും, ജാതിയും മതവുമുപേക്ഷിച്ചു
ഒê നല്ല കമ്യൂണിസ്റ്റായി നാടിനുവേണ്ടിജീവനേയും വെടിഞ്ഞു.

ഇപ്പോള്‍ ഇനി തെളിവിനായിട്ടെന്തെന്നു നിരൂപിച്ച്,
അറപ്പുരയിലെ ആമാടപ്പെട്ടി പരതി ഞാന്‍ വിതുമ്പവേ,
താളിയോലയിലെ അക്ഷരങ്ങളില്‍ പ്രമാണങ്ങളെവിടെയും കണ്ടില്ല.
ഇêട്ടിന്റെ വെളിച്ചത്തില്‍ ഉറങ്ങുന്ന അകത്തുള്ളോരെയോര്‍ത്തു വ്യാæലപ്പെട്ടു.

അവര്‍ വന്നുമതിലുകള്‍ ഇടിയുന്നു, പടിവാതിലുകള്‍ ഇളകുന്നു
ഒരു പാണ്ടന്‍ പട്ടിയെപ്പോലവന്റെ കവിളുകള്‍ വീര്‍ത്തിരുന്നു
കണ്ണുകളില്‍ തീ ജ്വലിക്കുന്നു നെഞ്ചില്‍ കുത്തിയമുദ്രയില്‍
അറുനൂറ്ററുപത്തിയാറ് അവന്‍ മരണമാണ്!.

എന്തുചെയ്യണമെന്നറിയാതെ അറയില്‍ മറഞ്ഞിരിക്കെ അകത്തുള്ളോള്‍
വെളിച്ചപ്പാടായി വാളെടുത്തുറഞ്ഞുതുള്ളി അട്ടഹസിക്കുന്നു
കാമവെറിയാല്‍ ചെറുമിയെ കയറിപ്പിടിച്ച മേലാളന്റെമുന്നില്‍
മുലയറുത്തെറിഞ്ഞവള്‍ എന്‍ മുത്തശ്ശി, അറിയണോ നിനക്കെന്‍ പാരമ്പര്യം

പിന്നെയും അവള്‍ അട്ടഹസിച്ചു; ഇത് കറുത്തവന്റെ നാട്
നീയാരെന്‍ പൗരത്വം ചോദിക്കാന്‍, ഏതുചുരംകടന്നു വന്നവന്‍ നീ
ഇതുചെറുമന്റെ ഭൂമി, ഞാന്‍ കാളിഅവളെന്റെ ദൈവം
അവള്‍ ഉറഞ്ഞുതുള്ളിവാളാലവന്റെ തലയരിഞ്ഞ് ഭൂമിയില്‍ മുട്ടുകുത്തി.
Join WhatsApp News
Sudhir Panikkaveetil 2019-12-22 13:08:33
നല്ല പ്രതികരണം. നമ്മുടെ കവി കടമ്മനിട്ടയെ 
ഓർത്തു.
കരിനാഗക്കളമേറി കുറത്തി തുള്ളുന്നു. കരിങ്കണ്ണിന്‍ കട ചുകന്ന് കരിഞ്ചായല്‍ കെട്ടഴിഞ്ഞ്, കാരിരുമ്പിന്‍ ഉടല്‍ വിറച്ച് കുറത്തിയുറയുന്നു. അരങ്ങത്തു മുന്നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ- ചിരിച്ചും കൊണ്ടിടം കണ്ണാല്‍ കുറത്തിയെ കടാക്ഷിക്കും കരനാഥന്മാര്‍ക്കു നേരേ വിരല്‍ ചൂണ്ടിപ്പറയുന്നു : നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നന്നോ? നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
പൂനുൽ വീണ്ടും പൊട്ടും. കുറത്തിയും കാട്ടാളനും 
ആ ചോദ്യവുമായി വരും. നിങ്ങളോർക്കുക നിങ്ങളെങ്ങനെ 
നിങ്ങളായെന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക