Image

ജയ്ബു കുളങ്ങര ഫൊക്കാന എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റായി മല്‍സരിക്കുന്നു

Published on 23 December, 2019
ജയ്ബു കുളങ്ങര ഫൊക്കാന എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റായി മല്‍സരിക്കുന്നു
ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങരയെ ഫോക്കാനാ എക്‌സികൂട്ടിവ് വൈസ് പ്രസിന്റായും നിലവിലെ പ്രസിഡന്റ് ജോര്‍ജ് പണിക്കരെ ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്കും മല്‍സരിപ്പിക്കുന്നതിന് ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ എക്‌സികൂട്ടീവ് കമ്മറ്റി തീരുമാനിച്ചു.

കോട്ടയം സി എം എസ് കോളേജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ Tax consultancy and investment സ്ഥാപനം നടത്തി വരുന്നു. ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജെയ്ബുവിന്റെ വിജയം അമേരിക്കന്‍ മലയാളികളുടെ വിജയമായിരിക്കുമെന്ന് ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ വിലയിരുത്തി.

ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് പദം രണ്ടു വട്ടം അലങ്കരിച്ച ജോര്‍ജ് പണിക്കര്‍ ചിക്കാഗോയിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീരംഗത്തെ നിറ സാന്നിദ്ധ്യമാണ്.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്‌സികൂട്ടിവ് വൈസ് പ്രസിഡന്റും ലോക കേരള സഭാംഗവുമായ റോയി മുളകുന്നം, വൈസ് പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി ഷാനി എബ്രാഹം, ജോയിന്റ് സെക്രട്ടറി സിബു കുളങ്ങര, ട്രഷര്‍ ജോയി ഇണ്ടിക്കുഴി, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫൊക്കാന ജേയിന്റ് സെക്രട്ടറി പ്രവീണ്‍ തോമസ്സ,് സുനേന മോന്‍സി തുടങ്ങിയവര്‍ ജയ്ബുവിന്റെയും ജോര്‍ജ് പണിക്കരുടെയും വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക