Image

ജോണ്‍ ഇളമതയുടെ കഥപറയുന്ന കല്ലുകള്‍ (നോവല്‍) പ്രസാധനം ചെയ്തു

Published on 24 December, 2019
ജോണ്‍ ഇളമതയുടെ കഥപറയുന്ന കല്ലുകള്‍ (നോവല്‍) പ്രസാധനം ചെയ്തു
മാന്നാര്‍: പ്രശസ്ത കനേഡിയന്‍ മലയാളി എഴുത്തുകാരന്‍ ജോണ്‍ ഇളമതയുടെ "കഥ പറയുന്ന കല്ലുകള്‍" എന്ന നോവല്‍ നവംബര്‍ 24 നു മാന്നാര്‍ മാര്‍ത്ത  മറിയം ചര്‍ച്ച്  ഓഡിറ്റോറിയം,  കടപ്ര  മാന്നാറില്‍ വച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റിട്ടയേര്‍ഡ് ഹിസ്റ്ററി പ്രൊഫസ്സര്‍ ഡോക്ടര്‍ കുര്യാസ് കുമ്പളക്കുഴി  പുസ്തകത്തിന്റെ കോപ്പി പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സിക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.

അഡ്വക്കറ്റ് സക്കറിയ കരുവേലില്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മുഞ്ഞിനാട് പത്മകുമാര്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സര്‍വ്വശ്രീ രാധാകൃഷ്ണ കുറുപ്പ്, ഗോപന്‍ പാലക്കോട്, അമേരിക്കയില്‍ നിന്ന് ശ്രീ എ.സി. ജോര്‍ജ്, ജര്‍മനിയില്‍ നിന്ന് എഡ്വേഡ് നസ്രത് (മുക്കാടന്‍) തുടങ്ങിയവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തി.  ജോണ്‍ ഇളമതയുടെ നന്ദിപ്രകടനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു. പുസ്തകത്തിന്റെ കോപ്പിക്കായി ഇളമതയുമായി ബന്ധപ്പെടുക. (25 ഡോളര്‍ വിലയും തപാല്‍ ചിലവും)

Join WhatsApp News
Sudhir Panikkaveetil 2019-12-24 21:19:25
Hearty congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക