Image

ജര്‍മനിയില്‍ ട്രാം ഡ്രൈവര്‍ ബോധരഹിതനായി; യാത്രക്കാര്‍ ട്രാം നിര്‍ത്തി

Published on 25 December, 2019
ജര്‍മനിയില്‍ ട്രാം ഡ്രൈവര്‍ ബോധരഹിതനായി; യാത്രക്കാര്‍ ട്രാം നിര്‍ത്തി
ബര്‍ലിന്‍: വേഗത്തില്‍ സഞ്ചരിച്ചിരുന്ന ട്രാമിന്റെ ഡ്‌റൈവര്‍ പെട്ടെന്ന് ബോധരഹിതനായതോടെ യാത്രക്കാര്‍ ഇടപെട്ട് ട്രാം നിര്‍ത്തി. ഇതോടെ വന്‍ അപകടമാണ് ഒഴിവായത്.

പശ്ചിമ ജര്‍മന്‍ നഗരമായ ബോണിലേക്കു പോകുകയായിരുന്ന ട്രാമാണ് സ്റ്റേഷനുകള്‍ കടന്ന് വേഗത്തില്‍ കുതിച്ചത്. അപകടം മണത്ത രണ്ടു യാത്രക്കാര്‍ ഡ്‌റൈവറുടെ ക്യാബിന്‍ ഡോര്‍ തകര്‍ത്ത് അകത്തു കയറി. ഇവര്‍ നോക്കുമ്പോള്‍ ഡ്‌റൈവര്‍ ബോധരഹിതനായിരുന്നു.

ഇതെത്തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന യുവതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലേക്ക് ഫോണ്‍ ചെയ്തു. അവര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ട്രാം നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.

ക്യാബിനില്‍ കയറും മുന്‍പു തന്നെ യാത്രക്കാര്‍ പോലീസില്‍ വിളിച്ചറിയിച്ചിരുന്നു. എമര്‍ജന്‍സി ബ്രേക്ക് ലിവര്‍ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

സംഭവത്തെക്കുറിച്ച് പ്രോസിക്യൂട്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എമര്‍ജന്‍സി ബ്രേക്ക് ലിവര്‍ പെട്ടെന്ന് ട്രാം നിര്‍ത്താനുള്ളതല്ലെന്നും, ഡ്‌റൈവര്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കാന്‍ മാത്രമുള്ളതാണെന്നും കമ്പനിയുടെ വിശദീകരണം

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക