Image

ജര്‍മനിയെ കാത്തിരിക്കുന്ന നികുതി ഭേദഗതികള്‍

Published on 25 December, 2019
ജര്‍മനിയെ കാത്തിരിക്കുന്ന നികുതി ഭേദഗതികള്‍
ബര്‍ലിന്‍: 2020ല്‍ ജര്‍മനിയെ കാത്തിരിക്കുന്ന ചില നികുതി ഭേദഗതികളുണ്ട്. ഇതു പ്രകാരം ജനുവരി ഒന്നും മുതല്‍ സിംഗിള്‍ സ്റ്റാറ്റസുള്ളവര്‍ക്ക് ആദായ നികുതിയില്‍ നിന്ന് ഉയര്‍ന്ന് ഒഴിവ് പരിധി ലഭിക്കും. 9408 യൂറോ വരെയുള്ള വാര്‍ഷിക വരുമാനത്തിന് നികുതിയില്ല. നിലവിലുള്ളതിന്റെ 240 യൂറോ മുകളിലാണ് പരിധി. വിവാഹിതര്‍ക്ക് ടാക്‌സ് ഫ്രീ അലവന്‍സ് 18816 യൂറോ ആയി വര്‍ധിക്കുന്നു.

കുട്ടികളുള്ള കുടുംബങ്ങളുടെ ടാക്‌സ് ഫ്രീ അലവന്‍സ് 5172 യൂറോയായി വര്‍ധിക്കും. നിലവില്‍ ഇത് 4980 യൂറോയാണ്. ചൈല്‍ഡ് ബെനിഫിറ്റിനു പകരം ലാഭം നോക്കി അലവന്‍സ് സ്വീകരിക്കാവുന്നതാണ്.

തൊഴില്‍ദാതാക്കള്‍ക്ക് അവരുടെ തൊഴിലാളികള്‍ക്ക് പ്രതിമാസം 44 യൂറോ വരെ നികുതി ഒഴിവായി നല്‍കാന്‍ കഴിയുന്ന ഗ്രാന്റാണ് മറ്റൊരു വ്യത്യാസം. ജനുവരി ഒന്നു മുതല്‍ ഇയര്‍മാര്‍ക്ക്ഡ് ക്യാഷ് ബെനിഫിറ്റുകള്‍ ലഭ്യമായിരിക്കുകയുമില്ല.

ബിസിനസ് ട്രിപ്പുകള്‍ക്കുള്ള ചെലവ് നികുതിയില്ലാതെ റീഇംബേഴ്‌സ് ചെയ്യാനുള്ള സൗകര്യം തുടര്‍ന്നും ലഭ്യമായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക