Image

സ്വിറ്റിസര്‍ലന്‍ഡില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് 100 ഫ്രാങ്ക് പിഴ

Published on 28 December, 2019
സ്വിറ്റിസര്‍ലന്‍ഡില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് 100 ഫ്രാങ്ക് പിഴ

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ കാന്റണില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. നിരോധനം ലംഘിക്കുന്നവ വ്യാപാരികള്‍ക്ക് നൂറു ഫ്രാങ്കാണ് (7200 രൂപ) പിഴ ചുമത്തുക.

2018ല്‍ പാസാക്കിയ നിയമം 2020 ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് വ്യാപാരികള്‍ക്കെല്ലാം ഭരണകൂടം നല്‍കിക്കഴിഞ്ഞു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപയോഗിച്ചു വന്നിരുന്ന പ്ലാസ്റ്റിക് ബാഗുകളെ കൂടാതെ, സ്‌ട്രോ, കപ്പ്, പ്ലേറ്റ്, കട്‌ലറി, സാഷെ തുടങ്ങിയവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരുന്നു.

2024 ആകുന്നതോടെ പ്ലാസ്റ്റിക് മാലിന്യം 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക