Image

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഷാജി അടൂരിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 30 December, 2019
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഷാജി അടൂരിന് നവയുഗം യാത്രയയപ്പ് നല്‍കി.
അല്‍കോബാര്‍: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, തുഗ്ബ മേഖല പ്രസിഡന്റുമായ  ഷാജി അടൂരിന് നവയുഗം തുഗ്ബ മേഖല കമ്മിറ്റി  ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ നവയുഗം തുഗ്ബ മേഖല രക്ഷാധികാരി പ്രിജി കൊല്ലം അധ്യക്ഷത വഹിച്ചു. തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍ സ്വാഗതം പറഞ്ഞു. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, മേഖല കമ്മിറ്റി അംഗം സുബിവര്‍മ്മ പണിക്കര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.
ഷാജി അടൂരിന് നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം  കൈമാറി. തുഗ്ബ മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രിജി കൊല്ലവും, ദമ്മാം മേഖല കമ്മിറ്റിയുടെ ഉപഹാരം ശ്രീകുമാര്‍ വെള്ളല്ലൂരും, കോബാര്‍ മേഖലയുടെ ഉപഹാരം ബിജു വര്‍ക്കിയും കൈമാറി.

യാത്രയയപ്പ് പരിപാടികള്‍ക്ക് നവയുഗം തുഗ്ബ മേഖല നേതാക്കളായ മഞ്ജു അശോക്, സന്തോഷ്, പ്രമോദ്, പ്രദീഷ്, മുഹമ്മദ് കുഞ്ഞ്, രാംദാസ്, ജയചന്ദ്രന്‍, ശരണ്യ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

ഇരുപത്തിരണ്ടു വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയായിയായ ഷാജി അടൂര്‍,  നവയുഗത്തിന്റെ രൂപീകരണ കാലം മുതല്‍ സജീവപ്രവര്‍ത്തകനായിരുന്നു. അടൂര്‍ സ്വദേശിയായ അദ്ദേഹം സമീര്‍ എന്ന സ്വകാര്യ  കമ്പനിയില്‍ ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍ ആയി ജോലി നോക്കി വരികയായിരുന്നു. നവയുഗം നാട്ടില്‍ ആരംഭിച്ച കരോള കമ്പനിയുടെ പ്രവാസി പുനഃരധിവാസപദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിയ്ക്കാനും, ഭാര്യയും രണ്ടു ആണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പം കഴിയാനുമാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നത്.

ഫോട്ടോ: ഷാജി അടൂരിന് നവയുഗം തുഗ്ബ മേഖല രക്ഷാധികാരി പ്രിജി കൊല്ലം, ഉപഹാരം കൈമാറുന്നു.

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഷാജി അടൂരിന് നവയുഗം യാത്രയയപ്പ് നല്‍കി.പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഷാജി അടൂരിന് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക