Image

കവിത: വിഷാദം- ശ്രീനി രാധാകൃഷ്ണന്‍ (എനി )

ശ്രീനി രാധാകൃഷ്ണന്‍ (എനി ) Published on 31 December, 2019
കവിത: വിഷാദം- ശ്രീനി രാധാകൃഷ്ണന്‍ (എനി )
ഒന്നിലേറെ
ഗ്ലാസ്സുകളില്‍ പകര്‍ന്നു
ഒന്നിലേറെ പേരുമായി
പങ്കുവയ്ക്കാന്‍ ഇത്
മദ്യം അല്ല

വിഷാദം ആണ്

കടുത്ത വിഷം
അതിലേറെ കടുത്ത ലഹരി.
എനിക്ക് മാത്രമായി
ഹൃദയം നീറ്റിഎടുത്തതാണ്.
പങ്കുവയ്ക്കാന്‍ ആവില്ല

ഒറ്റ ഗ്ലാസില്‍ ഊറ്റി
ഒറ്റയ്ക്ക് ചിയേര്‍സ് പറഞ്ഞു
ഓരോ തുള്ളി തുള്ളിയായ്
ആസ്വദിച്ച് വേദനിച്ചു
കുടിക്കണം

കവിത: വിഷാദം- ശ്രീനി രാധാകൃഷ്ണന്‍ (എനി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക