Image

ഭാരം കുറയ്ക്കണോ? നന്നായി ഉറങ്ങിക്കോളൂ...

Published on 31 December, 2019
ഭാരം കുറയ്ക്കണോ? നന്നായി ഉറങ്ങിക്കോളൂ...
ഭാരം കുറയ്ക്കാന്‍ കഠിനവ്യായാമവും ഡയറ്റും മാത്രം പോര. നല്ല ഉറക്കവും വേണമെന്നു പഠനം. ചിക്കാഗോ സര്‍വകലാശാലയിലെ ഒരു പഠനം പറയുന്നത് ഡയറ്റും വ്യായാമവും മാത്രമല്ല നല്ലയുറക്കം കൂടി ഉണ്ടെങ്കിലെ ഉദേശിച്ച പോലെ ഭാരം കുറയൂ എന്നാണ്.

ഉറക്കം  നല്ലയുറക്കം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഉണ്ടാകും. ഉറക്കക്കുറവ് വണ്ണം കൂട്ടും. അത് നിങ്ങളുടെ മെറ്റബോളിസത്തെ ബാധിക്കും. ഫലമോ വണ്ണം കുറയുകയുമില്ല.

ഷുഗര്‍ ഒഴിവാക്കി, എല്ലാ ഫാറ്റ് അടങ്ങിയ ആഹാരങ്ങളും ഒഴിവാക്കി വ്യായാമവും ചെയ്തു മുന്നോട്ട് പോയിട്ടും ഭാരം കുറയുന്നില്ല എങ്കില്‍ നിങ്ങളുടെ ലൈഫ് സ്‌റ്റൈല്‍ എന്താണെന്ന് കൂടി നോക്കാം. ജീവിതശൈലി ശരിയല്ലെങ്കില്‍ പിന്നെ മേല്‍പ്പറഞ്ഞ സംഗതികള്‍ ഒന്നും ചെയ്തിട്ടു ഫലമില്ല. നല്ലയുറക്കം ലഭിക്കാതെ, ടെന്‍ഷനായി ഇരുന്നാല്‍ പിന്നെ എങ്ങനെയാണ് വണ്ണം കുറയുക?

ഓരോ വട്ടവും ആഹാരത്തിനു ശേഷം ബ്രഷ് ചെയ്യണോ എന്നാണോ ആലോചിക്കുന്നത്? ഇതില്‍ ഒരല്‍പം കാര്യം ഉണ്ട്. ആഹാരത്തിന്റെ ബാക്കി ടേസ്റ്റ് വായില്‍ ഉണ്ടെങ്കില്‍ പിന്നെയും എന്തെങ്കിലും സ്‌നാക്‌സ് കഴിക്കാന്‍ കൊതി തോന്നും എന്നാണ് വിദഗ്ദരുടെ വാദം.  എന്തെങ്കിലും ഇഷ്ടം ഉള്ളൊരു കാര്യം ചെയ്താല്‍ അത് നിങ്ങളുടെ തലച്ചോറിനെ ബിസിയാക്കും. ഗാര്‍ഡനിങ്, സര്‍ഫിങ്, മെഡിറ്റേഷന്‍ എന്നിവയ്ക്ക് നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കും.

ടിവിയിലോ മൊബൈലിലോ നോക്കി കൊണ്ട് ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കാം. ഇത് അളവില്‍ കൂടുതല്‍ ഉള്ളിലെത്തന്‍ കാരണമാകും. ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധ ആഹാരത്തില്‍ മാത്രം മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക