Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം മാര്‍ച്ച് 21 മുതല്‍ 30 വരെ

Published on 31 December, 2019
ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരുക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം മാര്‍ച്ച് 21 മുതല്‍ 30 വരെ
ഡബ്ലിന്‍: സീറോ മലബാര്‍ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീര്‍ത്ഥാടനം മാര്‍ച്ച് 21 മുതല്‍ 30 വരെ തീയതികളില്‍ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രന്റെ കാല്പാടുകള്‍ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങള്‍ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീര്‍ത്ഥയാത്രയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭ നേതൃത്വം നല്‍കുന്നു.

2020 മാര്‍ച്ച് 21 നു ആരംഭിച്ച് 30 നു സമാപിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിസയും, 3 / 4 സ്റ്റാര്‍ ഹോട്ടലില്‍ താമസസൗകര്യവും പ്രഭാത, ഉച്ചഭക്ഷണവും കൂടിയതാണ് സന്ദര്‍ശന പാക്കേജ്. ആദ്യം ബുക്ക് ചെയ്യുന്ന 40 പേര്‍ക്ക് മാത്രമേ തീര്‍ത്ഥയാത്രയുടെ ഭാഗമാകുവാന്‍ കഴിയൂ. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്സൈറ്റിലെ, പിഎംഎസ് വഴിമാത്രമാണ് ബുക്കിങ്ങ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റ് wwws.yromalabar.ie സന്ദര്‍ശിക്കുകയൊ താഴെപ്പറയുന്ന നംബറുകളില്‍ ബന്ധപ്പെടുകയൊ ചെയ്യുക. Fr. Rajesh Mechirakathu : 089444268, Seejo Kachappally (Lucan) : 08731975750, Joby John (Blanchardstown) 0863725536, Sunny Mathew (Bray) : 0876257714, Sony Joseph (Tallaght) : 0894982395, Sony Joseph (Beaumont) 0876721284, Joy Thomas (Swords) 0879345514, Jose Sebastian (Phibsborough) 0879655313, Jose Pallipatt (Blackrock) 0872194170, Saliamma Pious (Iinchicore) 0894377637.

കര്‍ത്താവിന്റെ നാട് സന്ദര്‍ശിച്ച് വലിയൊരു ദൈവാനുഭവം സ്വന്തമാക്കാനും ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതികളെക്കുറിച്ച് ആഴമായി മനസിലാക്കുവാനും, അതുവഴി. വിശ്വാസത്തില്‍ ഏറെ ആഴപ്പെടാനും അനുഗ്രഹപ്രദമായ ഒരു ആത്മീയ അനുഭവമാക്കാനും ഈ തീര്‍ത്ഥാടാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ ജോസഫ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക