Image

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാലയുമായി കല കുവൈറ്റ് സമ്മേളനം

Published on 31 December, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാലയുമായി കല കുവൈറ്റ് സമ്മേളനം


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം. പ്രതിനിധികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചും, കേന്ദ്ര കമ്മിറ്റി അംഗം നവീന്‍ എളയാവൂരിന്റെ നേതൃത്വത്തില്‍ റഫീഖ് അഹമ്മദിന്റെ കവിത ചൊല്ലിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

അനശ്വരനായ മാപ്പിളപാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ നാമധേയത്തിലുള്ള നഗറില്‍ (ഓക്സ്ഫോര്‍ഡ് പാക്കിസ്ഥാന്‍ സ്‌കൂള്‍, അബ്ബാസിയ) നടന്ന മേഖല വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ അറസ്റ്റുചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധ പ്രമേയവും, ഭരണഘടന മൂല്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും, പ്രവാസികളില്‍ നിന്ന് അമിത വിമാനച്ചാര്‍ജ്ജ് ഈടാക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്നും, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമ്മേളനം പ്രമേയങ്ങള്‍ പാസ്സാക്കി. കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ടുള്ള അനുമോദന പ്രമേയവും സമ്മേളനം അംഗീകരിച്ചു. മേഖല പ്രസിഡന്റ് ശിവന്‍ കുട്ടി, സികെ നൗഷാദ്, രമ അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനം കല കുവൈറ്റ് മുന്‍ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം പിആര്‍ കിരണ്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം അനീഷ് കല്ലുങ്കലിനെ മേഖല പ്രസിഡന്റായും, ശൈമേഷിനെ മേഖല സെക്രട്ടറിയായും തിരഞ്ഞെടുത്തു. മേഖല എക്സിക്യുട്ടീവ് അംഗം പൗലോസ് തെക്കേകര അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു. മേഖല സെക്രട്ടറി ശൈമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമ്മേളനം രണ്ട് റിപ്പോര്‍ട്ടുകളും അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു, മേഖല സെക്രട്ടറി ശൈമേഷ് എന്നിവര്‍ മറുപടി നല്‍കി. മേഖലയിലെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായുള്ള 15 അംഗ മേഖല എക്സിക്യുട്ടീവിനെ സമ്മേളനം തിരഞ്ഞെടുത്തു. കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്‍ ജനുവരി 17 ന് നടക്കുന്ന കല കുവൈറ്റ് 41 മതു വാര്‍ഷിക പ്രതിനിധി സമ്മേളനത്തിലേക്കുള്ള 100 പ്രതിനിധികളുടെ നിര്‍ദ്ദേശം അവതരിപ്പിച്ചു. മൈക്കിള്‍ ജോണ്‍സന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മേഖലയിലെ 22 യൂണിറ്റുകളില്‍ നിന്നുള്ള 192 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മേഖലയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ മാത്യു ജോസഫ്, ഡോ: വിവി രംഗന്‍, എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രവീണ്‍ പിവി, ഷംല ബിജു, കൃഷ്ണ മേലാത്ത് (രജിസ്ട്രേഷന്‍), ജോജി ഐപ്പ്, സജിത സ്‌ക്കറിയ, മനോജ് (പ്രമേയം), മൈക്കിള്‍ ജോണ്‍സണ്‍, ശ്രീകുമാര്‍ വല്ലന, സാബു പിഎസ്, രോഹിത്, ലിസി വിത്സണ്‍ (ക്രഡന്‍ഷ്യല്‍), അനീഷ് കലുങ്കല്‍, ഷിനി റോബര്‍ട്ട്, അഭിലാഷ് (മിനുട്ട്സ്) ബിജു എകെ (ഭക്ഷണം), കബീര്‍ ബി (വാളണ്ടിയര്‍) രാജേഷ് എടാട്ട് (പ്രചാരണം) കിരണ്‍ കാവുങ്കല്‍ (സാമ്പത്തികം) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സജീവ് എം ജോര്‍ജ്ജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിന് തിരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി ശൈമേഷ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക