Image

പഴുതുകളില്ലാത്ത ന്യായവിധി നടപ്പാക്കുമ്പോള്‍ (ബ്‌ളസന്‍ ഹൂസ്റ്റണ്‍)

Published on 31 December, 2019
പഴുതുകളില്ലാത്ത ന്യായവിധി നടപ്പാക്കുമ്പോള്‍ (ബ്‌ളസന്‍ ഹൂസ്റ്റണ്‍)
മലയാളസിനിമയില്‍ ഒരു കാലത്ത്ഏറ്റവുമധി കംകൈയ്യടി നേടിയകഥാ പാത്രമായിരുന്നു സുരേഷ്‌ഗോപിയുടെ പോലീസ്‌വേഷ ത്തിലുള്ളകഥാപാത്രങ്ങള്‍. അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ പടവാളേന്തിഅതി നെ അടിച്ചമര്‍ത്തുക മാത്രമല്ല നിയമത്തിനു മുന്നില്‍വിട്ടുകൊടുക്കാതെസ്വയം ശിക്ഷ വിധിച്ച്അവരെഇല്ലാതാക്കുകയാണ്അതില്‍ഏറെയുംകാണികളെആവേശംകൊള്ളിച്ചുകൊണ്ട് ധാര്‍മ്മികത യ്‌ക്കെതിരെ പടവാളേന്തിയ ആ കഥാപാത്രങ്ങളില്‍കൂടിസുരേഷ്‌ഗോപി ചിത്രങ്ങള്‍ വന്‍ വിജയമായപ്പോള്‍ ജനം അറിയാതെ ആഗ്രഹിച്ചുപോയിട്ടുണ്ട്‌യഥാര്‍ത്ഥ ജീവിതത്തില്‍അത്തരത്തില്‍ ഒരു പോലീസ്ഓഫീസര്‍ ഉണ്ടായിരുന്നെങ്കില്‍എന്ന്.
   
അങ്ങനെയൊരു ആ ഗ്രഹവുംചിന്തയും മനസ്സിലിട്ട് ജനം നടക്കുമ്പോഴാണ് ഋഷിരാജ്‌സിംഗ് എന്ന യഥാര്‍ത്ഥ രാജസ്ഥാന്‍കാരന്‍ ഐ.പി.എസ്. ഓഫീസറിന്റെരംഗപ്രവേശം. സുരേഷ്‌ഗോപിയുടെ കഥാപാത്രത്തിന്റെഏകദേശരൂപമായഋഷിരാജ്‌സിംഗി നെ ജനം പിന്തുണയ്ക്കാന്‍ അധികസമയംവേണ്ടിവന്നി ല്ല. സുരേഷ്‌ഗോപിയുടെ ക ഥാപാത്രംതന്റെ എതിരാളികളായ ദുഷ്ടകഥാപാത്രങ്ങളെകാലപുരിക്കയച്ചെങ്കിലും ഋഷിരാജ്‌സിംഗ്അതുവരെയും പോയില്ലായെങ്കിലുംഇരുന്നിടത്തൊക്കെ കൊടുങ്കാറ്റുപോ ലെ ആഞ്ഞടിക്കാന്‍ കഴിഞ്ഞു.
   
ചുമതലവഹിച്ച പദവികളിലൊക്കെ ഇരുന്ന്അഴിമതിക്കാരെയുംഅലം ഭാവത്തില്‍ജോലിചെയ്തി രുന്ന ഉദ്യോഗസ്ഥരെയും അടിച്ചമര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ ജനം ഋഷിരാജ്‌സിംഗില്‍തങ്ങളുടെ മനസ്സില്‍ ഒരു കാല ത്ത് സൂക്ഷിച്ചിരുന്ന കര്‍ക്കശ നായ ഉദ്യോഗസ്ഥനെ കണ്ടെ ത്തി. എന്നാല്‍ഋഷിരാജ്‌സിംഗിനേക്കാള്‍കരുത്തനായ ഒരു പോലീസ്ഉദ്യോഗസ്ഥനെ ജനം പ്രതീക്ഷിച്ചിരുന്നാലുംഇല്ലെങ്കിലുംഅതിനേക്കാള്‍മികച്ചതായഒരാള്‍കേരളത്തി ല്‍ വന്നിട്ടില്ലായെന്നതാണ് സ ത്യം. ജനം ആഗ്രഹിച്ചപോ ലെയൊരുപോലീസ്ഉദ്യോഗസ്ഥനെ കിട്ടുകയെന്നത്‌കേവലമൊരുസ്വപ്നം മാത്രമായിരുന്നുയെന്ന്.
   
എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പോ ലീസ്ഓഫീസറായിരുന്നുയെ ന്നു വേണംതെലുങ്കാനയിലെ പോലീസ് കമ്മീഷണര്‍ കേരള ത്തിലല്ലെങ്കില്‍കൂടിമലയാളിസ്വപ്നം കണ്ട ഒരു പോലീസ്ഓഫീസറായിമലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠനേടുകയുണ്ടായി. അതിക്രൂരമായി മാനഭംഗപ്പെടുത്തികൊലപ്പെടുത്തിയ പ്രതികളെ ഒരു ഏറ്റുമുട്ടലില്‍കൂടിവകവരു ത്തിയതിനു നേതൃത്വം നല്‍ കിയഅദ്ദേഹത്തിന്റെ പ്രവര്‍ ത്തി എന്ത്തന്നെയായാലുംഅതില്‍ ജനം ആഹ്ലാദിക്കു ന്നുണ്ട്ഒപ്പംഅംഗീകരിക്കുന്നുണ്ട്. ശരിയുംതെറ്റുംവി ധിക്കുമ്പോഴും ജനം അംഗീകരിക്കുന്ന ഒരു ശരിയുണ്ടെ ന്നതാണ്അതിനു കാരണം. സ്ത്രീ പീഡനം പെരുകുകയുംസ്ത്രീകള്‍അതിക്രൂരമാ യി ലൈംഗികഅതിക്രമത്തിന് ഇരയാകുകയുംചെയ്യു മ്പോള്‍ അതിലെ പ്രതികള്‍ക്ക്മതിയായ ശിക്ഷ കിട്ടാതെ പോകുന്നുയെന്നതാണ് ജന ങ്ങള്‍ക്കുണ്ടാകുന്ന ധാരണ.
   
സാഹചര്യതെളിവുകളുടെഅഭാവമോ നിയമത്തിന്റെ പഴുതുകളോ ഒക്കെക്കൂടി പ്രതികള്‍ക്ക് പലപ്പോഴും അര്‍ ഹിക്കുന്ന ശിക്ഷ കിട്ടാറില്ല. നിയമത്തെയും നിയമസംഹിതയേയുംവെല്ലുവിളിച്ച്  നിയമത്തിന്റെ പഴുതുകളില്‍കൂടിരക്ഷപ്പെടുന്ന പ്രതികള്‍ക്ക്അത് ഒരു ബലവുംവീണ്ടുംകുറ്റകൃത്യം ചെയ്യാന്‍ ഒരു പ്ര ചോദനവുമാകുന്ന നിലയിലേ ക്ക് പോകുമ്പോള്‍ അത്കുറ്റകൃത്യത്തിന് കൂടുതല്‍കാരണമാകും. നിയമത്തിന്റെ പഴുതുകളില്‍ നിന്ന്‌രക്ഷപെടാമെ ന്ന ചിന്ത കുറ്റവാസനകളുള്ളവരില്‍ ഉടലെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍കൂടുകയും നാട് കുറ്റവാളികളുടെ വിഹാരകേന്ദ്രങ്ങളായി മാറുകയുംചെയ്യുന്നുയെന്നതാണ് ഒരു സത്യം. ഇന്ത്യയില്‍സ്ത്രീക ള്‍ ലൈംഗീകാതിക്രമത്തിന് കൂടുതല്‍ഇരയാകാനുള്ള പ്രധാന കാരണംഅതിലെ പ്രതികള്‍ക്ക്അര്‍ഹിക്കുന്ന ശിക്ഷയില്ലയെന്നതാണ്. ഏറ്റവുംഒടുവിലുണ്ടായസംഭവംഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായകൊലപാതകത്തിലെ പ്രതികളുടെസംഭവംതന്നെയാണ്. പ്രായക്കുറവും സാഹചര്യതെളിവുകളുംഅഭാവവുമെല്ലാമായിഅതിലെചില പ്രതികള്‍ക്ക്മതിയായ ശിക്ഷ കിട്ടാതെവരികയും ശിക്ഷ കിട്ടിയവര്‍ജയിലില്‍സസുഖംവാഴുകയുംചെയ്യുന്ന അ വസ്ഥയുണ്ടായപ്പോള്‍ നിയമ ത്തില്‍കൂടി ഒരു പൊളിച്ചെഴു ത്ത് വേണമെന്ന്മുറവിളികൂട്ടുകയുണ്ടായി.
   
സ്ത്രീകളും പെണ്‍ കുട്ടികളുംഇന്ത്യയില്‍ അ ങ്ങോളമിങ്ങോളംലൈംഗികാതിക്രമത്തിന് ഇരയാകുന്ന കാഴ്ചയാണ്ഇപ്പോഴുണ്ടാകുന്ന ത്. ഈ അതിക്രമംചെയ്യുന്നവരെഅതേഅളവില്‍ശിക്ഷി ക്കുന്ന രാജ്യങ്ങളിലെ നിയമംകാടത്തരമെന്നും അപരിഷ്കൃതമെന്നും മനുഷ്യാവകാശ പ്ര വര്‍ത്തകര്‍വിധിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ അത്അറിയാതെ ആഗ്രഹിച്ചു പോ കുന്നുയെന്നതാണ്‌സത്യം.
   
തെലുങ്കാനയില്‍ എ ന്തു നടന്നാലുംഅത്‌പോലീസിന്റെ ഭാഗത്തെ തെറ്റായി സാധാരണക്കാരായ ജനങ്ങള്‍ കാണാത്തത്അതുകൊണ്ടാ ണ്. പോലീസ് കമ്മീഷണര്‍ ക്കും പോലീസിനുമുള്ള ജന പിന്തുണയുംഅതാണ്. നി യമം നിസ്സാഹായതയിലാകു മ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നിയമം നടപ്പാക്കുന്നത്മുംബൈയുടെതെരുവീഥികളില്‍കണ്ടതാണ്. എണ്‍പതുകളുടെ തുടക്കത്തിലും എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെആരംഭത്തി ലുംമുംബൈ തെരുവീഥികളില്‍ അധോലോകരാജാ ക്കന്മാര്‍കീഴടക്കിവാഴുകയുംസ്വന്തംരീതിയില്‍ സാമ്രാജ്യങ്ങള്‍തീര്‍ത്ത് നിയമംകൈയ്യിലെടുത്ത് ജനജീവിതംദുഃസ്സഹമാക്കിയപ്പോള്‍മും ബൈ അധോലോകകേന്ദ്രമാ യി മാറി. അതുമാത്രമല്ല അ ധോലോകരാജാക്കന്മാര്‍ ത ങ്ങളുടെകുടിപ്പകതോക്കുകള്‍കൊണ്ട് പകരംവീട്ടിയപ്പോള്‍ മുംബൈ തെരുവീഥികള്‍ ഗലികള്‍എല്ലാംതന്നെ മനുഷ്യരക്തത്തിന്റെഅതിരൂക്ഷ ഗന്ധമുണ്ടായി. സാധാരണക്കാരായ നിരപ രാധികളായ ജനങ്ങള്‍പോലുംഅതില്‍ ബലിയാടായപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ അന്ന ത്തെ മുഖ്യമന്ത്രി വസന്ത ദാദാ പട്ടേല്‍ രബിറെ എന്ന കരുത്തനായ പോലീസ്ഓഫീസറെമുംബൈ പോ ലീസ് കമ്മീഷണറായി നിയമി ക്കുകയുണ്ടായി.
   
മുംബൈ തെരുവീഥികള്‍അടക്കിവാണ അധോ ലോകങ്ങളെഅടിച്ചമര്‍ത്തുക അത്ര എളുപ്പമുള്ളകാര്യമല്ലായിരുന്നു. രാഷ്ട്രീയ പിന്‍ബ ലവും അധോലോകവേരുകള്‍ശക്തമായരീതിയില്‍ആഴ്ന്നിറങ്ങിയതിനാല്‍ശക്തിയോടൊപ്പം ബുദ്ധിയും തന്ത്രവും പയറ്റേണ്ടതായിട്ടുണ്ടായിരുന്നു.
   
കേസ്സില്‍കുടുക്കിജയിലിലടച്ചാല്‍രാഷ്ട്രീയ സ്വാധീനവും പണത്തിന്റെ പിന്‍ബലത്തിലും നിഷ്പ്ര യാസം പുറത്തിറങ്ങിവീണ്ടുംഅതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന സ്ഥിതിയുണ്ടായിരുന്നതുകൊണ്ട് അധോ ലോകങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അവിടെവച്ചുതന്നെ പോലീസിന്റെതോക്കില്‍തീര്‍പ്പുകല്പിച്ചിരുന്നുയെന്നാണ് പറ യപ്പെടുന്നത്. അധോലോകങ്ങളില്‍ മനഃപൂര്‍വ്വംകുടി പ്പകയുണ്ടാക്കിഇത്തരത്തില്‍ പോലീസ് നടപടിയുണ്ടാക്കിയത്‌രബിറെയുടെ ഒരു തന്ത്ര പരമായ നീക്കമായിരുന്നുയെ ന്നും പറയപ്പെട്ടിരുന്നു. എന്തായിലുന്നാലുംമുംബൈ തെരുവീഥികളില്‍ അധോലോകങ്ങ ളെ കണ്ടാലുടന്‍ വെടിവെയ് ക്കാന്‍ രബീറെപോലീസ്സിന്   ഉത്തരവിട്ടിരുന്നുയെന്നത് ഒരു വസ്തുതയായിരുന്നു. അധോ ലോക നേതൃത്വങ്ങളുടെ പട്ടിക തയ്യാറാക്കക്കി അവര്‍ക്കെതിരെ ശക്തമായി നിലകൊണ്ട രബീറെയുടെ നടപടിയില്‍ ഭയന്ന്അദ്ദേഹം ആ സ്ഥാന ത്തു നിന്ന്മാറുന്നതുവരെമുംബൈയിലെ അധോലോകങ്ങള്‍ക്ക് ഭയമായിരുന്നുരബീറയെ. അധോലോക ങ്ങളുടെ പേടിസ്വപ്നമെന്ന്‌രബീറയെക്കുറിച്ച് പറയാറു ണ്ടായിരുന്നു. നിയമംകൈയ്യിലെടുത്തപ്പോള്‍ അവരെ നിയമത്തിന്റെമറ്റൊരുമുഖവുമാ യി നേരിട്ട രബിറെയെന്ന പോലീസ് കമ്മീഷണര്‍ അ ധോലോകങ്ങളുടെ അന്തക നായിമാറിയപ്പോള്‍മുംബൈ സാധാരണജീവിതമായി. റബീറയെ പിന്നീട്‌റുമേനി യന്‍ അംബാസിഡറാക്കി ഇ ന്ത്യ നിയമിക്കുകയുണ്ടായി. ഇന്നുംമുംബൈ അധോലോകങ്ങള്‍ക്ക്‌റബീറെഎന്നുകേട്ടാല്‍ഭയമാണ്. നിയമത്തി നു മുന്നില്‍ചെയ്യുന്നതിനു മുന്‍പെ നിയമംകൈയ്യിലെടു ക്കുന്നവരെഇല്ലാതാക്കുകയെ ന്നതാണെത്രെ അതിന് കാരണം.  
   
തീവ്രവാദത്തിന്റെ പിടിയിലമര്‍ന്ന പഞ്ചാബില്‍അത്അമര്‍ച്ച ചെയ്യാന്‍ അന്ന് പഞ്ചാബ് പോലീസ് മേധാവിയായിരുന്ന കെ.പി.എസ്. ഗി ല്‍ രെബിറെയ്ക്ക്തുല്യമായ നടപടിയെടുക്കുകയു ണ്ടായിയെന്നാണ് പറയപ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനം നട ത്തുന്നവരെയുംഅതിന് കൂട്ടു നില്‍ക്കുന്നവരെയുംകണ്ടാലു ടന്‍ വെടിവെയ്ക്കാന്‍ പോ ലുംഉത്തരവിട്ടതായിട്ടാണ് അരമന രഹസ്യം. മുംബൈ കലാപമുണ്ടായതൊണ്ണൂറുകളിലുംഅന്ന്മുംബൈ പോ ലീസ് കമ്മീഷണറായിരുന്ന എം.എസ്. ഗില്‍ഇത്തരത്തില്‍ശക്തമായ നടപടികള്‍എടു ത്തിരുന്നു. നിയമത്തിന്റെ പ ഴുതുകളില്‍കൂടി രക്ഷപ്പെടാന്‍ അവസരംകൊടുക്കാതെ നി യമപരമായരീതിയില്‍തന്നെ അതിനെ അടിച്ചമര്‍ത്തുകയെ ന്നതായിരുന്നുഅവരുടെയൊക്കെ തന്ത്രപരമായ പ്രവ ര്‍ത്തിയെങ്കില്‍അതില്‍ ജന ത്തിന്റെ പിന്തുണയുംഅംഗീകാരവുമുണ്ടായിരുന്നു. അതി നു കാരണംതെറ്റുചെയ്യുന്ന വന്‍ ശിക്ഷിക്കപ്പെടണമെന്ന പൊതുതത്വം ജനത്തിന് നി ര്‍ബന്ധമുള്ളതുതന്നെ. നിയമത്തിന്റെ പഴുതുകള്‍ കണ്ടെ ത്തി രക്ഷപ്പെടാന്‍ പണവുംസ്വാധീനവും ബുദ്ധിയും മൂലംകഴിയുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമ്പോള്‍ അതി നെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിയുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ അറിയാതെഅതിനെ അംഗീകരിക്കും. കാരണംഅവര്‍ക്ക്‌വേണ്ടത് നീതിയും നിയമസംരക്ഷണവുമാണ്. അക്രമമില്ലാ ത്ത സ്വതന്ത്രമായ ഒരു സ്ഥിതിയാണ് അവര്‍കാംക്ഷിക്കുന്നത്. മുള്ളിനെ മുള്ളുകൊണ്ട് എടുത്താല്‍പോലും അക്രമി ശിക്ഷിക്കപ്പെടണമെന്നതേ ജനമാഗ്രഹിക്കു ന്നുള്ളു. അത് നടപ്പാക്കുന്ന വര്‍ക്ക്അവര്‍ പിന്തുണ നല്‍ കുമെന്നതാണ്‌രെബീറെ മുതല്‍ ഇന്നുവരെയും ഉള്ള ശക്തരായവരില്‍ക്കൂടികാണുന്നത്.
   
എന്നാല്‍ ജനാധിപ ത്യസംവിധാനത്തില്‍അതി ന് സാധുതയില്ലായെന്നതാണ് ഒരു സത്യം. കാരണം നിയമം നിയമത്തിന്റെരീതിയില്‍ പോ കുമ്പോള്‍ അതില്‍തെറ്റുകാര്‍രക്ഷപ്പെട്ടാല്‍പോലും നിരപ രാധി ശിക്ഷിക്കപ്പെടുകയില്ലായെന്നതാണ്. ആയിരംകുറ്റവാളികള്‍രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലുംശിക്ഷിക്ക പ്പെടരുതെന്ന തത്വം ഇന്ത്യന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്അതുകൊണ്ടാണ്. എന്തായിരുന്നാലും അക്രമംകൂടുകയും അതിക്രമികള്‍അഴിഞ്ഞാടുകയുംചെയ്യുന്ന നാട്ടില്‍ അരക്ഷിതാവസ്ഥസൃഷ്ടിക്കുമെന്നതാണ്‌സത്യം. അതുകൊണ്ടുതന്നെ നിയമംശക്തമാക്കുകതന്നെ വേണം. പഴുതുകളില്ലാത്ത രീതിയില്‍അര്‍ഹിക്കുന്ന ശിക്ഷ നല്‍കാ ന്‍ നിയമത്തിന്റെ പൊളിച്ചെ ഴുത്ത്ആവശ്യമാണ്.
   
നിയമംശക്തമാക്കുകയും പഴുതുകള്‍കണ്ടെത്താ ത്ത രീതിയില്‍അത് നടപ്പാ ക്കുകയുംസംശയത്തിന്റെ പോലും ആനുകൂല്യം നല്‍ കാത്ത രീതിയില്‍വിധിയുമു ണ്ടായാല്‍സ്വയംവിധിക്കാന്‍ ഒരുദ്യോഗസ്ഥനും തയ്യാറാകില്ല. അതിന് ശക്തമായ നിയമങ്ങളുള്ളരാജ്യങ്ങളില്‍വിധി നടപ്പാക്കുമ്പോള്‍ അത്അര്‍ഹിക്കുന്നവര്‍ക്കാണ്. അതാണ് ജനം ആഗ്രഹിക്കുന്നത്. അതില്‍ നിയമത്തിന്റെ ബലവും നീതി പീഠത്തിന്റെ ന്യായവും ചോദ്യംചെയ്യപ്പെ ടുകയില്ലായെന്നതാണ് സത്യം.     

(ബ്‌ളസന്‍ ഹൂസ്റ്റണ്‍)
blessonhouston@gmail.com                 


Join WhatsApp News
Sudhir Panikkaveetil 2020-01-01 12:33:54
ലേഖനം നന്നായിരുന്നു . സ്വയം 
വിധിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ടാകാതിരിക്കാൻ  താങ്കൾ
നിർദ്ദേശ്ശിക്കുന്ന മാർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ 
വിലപ്പോവില്ല. ഒറ്റ നോട്ടത്തിൽ രണ്ട് 
ഉപദ്രവകാരികളാണ് കുറ്റങ്ങൾ പെരുപ്പിക്കുന്നത്.
അതിൽ ഒന്നാണ് പ്രഗത്ഭരായ വക്കീലന്മാർ.
456 വർഷങ്ങൾക്ക് മുമ്പ് ഷേക്‌സ്‌ഫിയർ അദ്ദേഹത്തിന്റെ 
ഹെന്ററി vi എന്ന നാടകത്തിൽ കുറ്റങ്ങൾ കുറയ്ക്കാൻ നമുക്ക് 
എല്ലാ വക്കീലന്മാരെയും കൊന്നുകളയാമെന്നു 
പറയുന്നത് വാസ്തവത്തിൽ അക്ഷരാർതത്തിൽ 
എടുക്കേണ്ട കാലമായി. രണ്ടാമതായി 
മനുഷ്യാവകാശ കമ്മീഷൻ എന്ന പ്രഹസനമാണ്.
അത് നല്ലത്.; പക്ഷെ മാധ്യമങ്ങളിൽ നിന്നും 
നമ്മൾ മനസ്സിലാക്കുന്നത് അതിൽ പ്രവർത്തിക്കുന്നവർ 
ഗാന്ധിയും മദർ തെരേസയുമാകാൻ ശ്രമിച്ച് 
ക്രൂരത കാട്ടുന്നുവെന്നാണ്. ബലാൽക്കാരം 
ചെയ്ത നിഷ്ടൂരം ഒരു പെൺകുട്ടിയെ കൊന്നുകളഞ്ഞ,ആ കുറ്റത്തിന്
വധ ശിക്ഷ കാത്ത് കഴിയുന്ന കുറ്റവാളികളുടെ 
മനുഷ്യാവകാശത്തെക്കുറിച്ച്  ഒരു 
വനിതാ ഘോര ഘോരം പ്രസംഗിക്കുന്നത് 
വടക്കേ ഇന്ത്യക്കാരുടെ ചാനലുകൾ കാണുന്ന 
മലയാളികൾ കണ്ട് കാണും. (അർണാബ് ഗോസാമി 
അവതാരകനായ ചാനൽ). 

ശ്രീ ബ്ലെസ്സൺ താങ്കൾ തൂലിക താഴെ വയ്ക്കാതെ 
അനീതിക്കെതിരെ പൊരുതുക. ദൈവം 
കൈയ് തന്നിരിക്കുന്നത് മറ്റെയാളിന്റെ 
കരണത്തടിക്കാനല്ല. അടികൊണ്ടയാളിന്റെ കൈ സ്വന്തം കവിൾ 
തുടച്ച് മറ്റേ  കവിൾ കാണിച്ച് കൊടുക്കാനുമല്ല. 
തെലുങ്കാനയിലെ പോലീസ് ഓഫിസർ 
മേല്പറഞ്ഞ തത്വം പാലിച്ചിരുന്നെങ്കിൽ 
ഇന്ന് നാല് ക്രൂനമാർ ഭാരതീയപൗരന്മാരുടെ 
ടാക്സ് പണത്തിൽ ജീവിതം ആഘോഷിച്ചെനെ.
Happy New Year to you.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക