Image

ലോകകേരള സഭയില്‍ യൂറോപ്പില്‍ നിന്നുള്ള നാലു അംഗങ്ങള്‍ പങ്കെടുക്കും

Published on 01 January, 2020
ലോകകേരള സഭയില്‍ യൂറോപ്പില്‍ നിന്നുള്ള നാലു അംഗങ്ങള്‍ പങ്കെടുക്കും

ബര്‍ലിന്‍: കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭയില്‍ യൂറോപ്പില്‍ നിന്നുള്ള അംഗങ്ങളായി ഡോ.ജോസ് വട്ടക്കോട്ടയില്‍ (ഇറ്റലി), ജോസ് പുതുശേരി (ജര്‍മനി), പോള്‍ ഗോപുരത്തിങ്കല്‍ (ജര്‍മനി), ഗിരികൃഷ്ണന്‍ രാധമ്മ (ജര്‍മനി) എന്നിവര്‍ പങ്കെടുക്കും.

മുപ്പതിലേറെ വര്‍ഷമായി റോമില്‍ താമസിക്കുന്ന ഡോ. ജോസ് വട്ടക്കോട്ടയില്‍ കേരള സര്‍ക്കാരിന്റ ഇത്തവണത്തെ പ്രത്യേക ക്ഷണിതാവായിട്ടാണ് ലോകകേരളസഭയില്‍ എത്തുന്നത്. ഇറ്റലിയിലെ സാപിയെന്‍സാ യൂണിവേഴ്‌സിറ്റി പ്രഫസറും, ബേണ്‍ ട്രൗമാ സെന്റര്‍ മെമ്പറും ഇന്ത്യന്‍ എക്്‌സ്‌ക്ലൂസിവിന്റെ എംഡിയുമാണ്. 2019 ലെ ജിഎംഎഫ് സ്‌കോളര്‍ എക്‌സലന്‍സി പുരസ്‌കാര ജേതാവുമാണ് ഡോ.ജോസ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കൊളോണ്‍ കേരള സമാജം പ്രസിഡന്റായ ജോസ് പുതുശേരി ഇതു രണ്ടാം തവണയാണ് ലോക കേരള സഭയില്‍ എത്തുന്നത്. ജര്‍മനിയിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക മാദ്ധ്യമ രംഗത്തു പ്രവര്‍ത്തിയ്ക്കുന്ന ജോസ് പുതുശേരിയുടെ പ്രവര്‍ത്തനമികവിന്റെ ഒരു അംഗീകാരംകൂടിയാണ് ലോക കേരള സഭയിലേയ്ക്കുള്ള ക്ഷണം. അങ്കമാലി സ്വദേശിയാണ് ഇദ്ദേഹം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി ജര്‍മനിയിലെ സാംസ്‌കാരിക സംഘടന രംഗത്തു പ്രവര്‍ത്തിയക്കുന്ന പോള്‍ ഗോപുരത്തിങ്കല്‍ ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനാണ്. അങ്കമാലി സ്വദേശിയായ ഇദ്ദേഹം രണ്ടാം തവണയാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

മ്യൂണിക്കിലെ മലയാളി സമൂഹത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ചിരപരിചിതനായ ഗിരികൃഷ്ണന്‍ നിലവില്‍ മ്യൂണിക്കിലെ കേരള സമാജം പ്രസിഡന്റാണ്. എന്‍ജിനീയറായി ജോലിചെയ്യുന്ന ഗിരി തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.

ലോകമെന്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ 2018 ലാണ് ലോക കേരള സഭ രൂപീകരിച്ചത്. ഓരോ രണ്ടു വര്‍ഷം കുടുന്‌പോഴാണ് ലോക കേരള സഭ സമ്മേളിയ്ക്കുന്നത്. സഭയുടെ രണ്ടാമത് സമ്മേളനം നിയമസഭാ കോംപ്ലക്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. സംസ്ഥാനത്തെ എംപിമാരും എംഎല്‍എമാരും സഭയില്‍ അംഗങ്ങളാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക