Image

ജര്‍മനിയില്‍ ഇരട്ടകള്‍ പിറന്നത് സില്‍വസ്റ്റര്‍ ദിനത്തിലും പുതു വര്‍ഷത്തിലും

Published on 05 January, 2020
ജര്‍മനിയില്‍ ഇരട്ടകള്‍ പിറന്നത് സില്‍വസ്റ്റര്‍ ദിനത്തിലും പുതു വര്‍ഷത്തിലും

ബര്‍ലിന്‍: ജര്‍മനിയില്‍ പുതുവര്‍ഷം പിറന്നത് ഇരട്ടകുട്ടികളുടെ ജനന വിസ്മയവുമായാണ്. കാരണം ഇരട്ടകുട്ടികളില്‍ ഒരാള്‍ പിറന്നത് സില്‍വസ്റ്റര്‍ ദിനമായ 2019 ഡിസംബര്‍ 31 ന് രാത്രി 11:24 നും രണ്ടാമത്തെ പിറന്നത് പുതുവര്‍ഷമായ 2020 ജനുവരി ഒന്നിന് രാത്രി 12.27 നുമാണ്.

ഫ്രാങ്ക്ഫര്‍ട്ടിലെ ബുര്‍ഗര്‍(കമ്യൂണിറ്റി) ആശുപത്രിയാണ് ഈ അപൂര്‍വ ജന്മത്തിന് സാക്ഷ്യം വഹിച്ചത്. ആണ്‍കുട്ടികളായ ഇരട്ടകളുടെ പേര് നോയല്‍, ലിയോണ്‍ എന്നാണ്. കണക്കുകൂട്ടലില്‍ നിന്നും ഒരു മാസം മുന്‌പേയാണ് ഇരട്ടകുട്ടികളുടെ പിറവിയെങ്കിലും മാതാവ് എയ്‌ലിന്‍ കുട്ടികള്‍ക്കൊപ്പം സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. .പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 31 ന് വൈകുന്നേരം നാലിനാണ് എയ്‌ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നോയല്‍, ലിയോണ്‍ എന്നിവര്‍ ഇരട്ടകളാണെങ്കിലും മിനിറ്റുകളുടെ വ്യത്യാസത്തിലെ പിറവിയില്‍ ഇവരില്‍ ഒരാള്‍ 2019 ലും മറ്റൊരാള്‍ 2020 ലുമാണ് ജനിച്ചത്. മാത്രവുമല്ല ഇവരുടെ ജന്മദിനാഘോഷവും രണ്ടു ദിവസങ്ങളിലുമായി നടത്തേണ്ടതായും വരും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക