Image

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഓഡിഷന്‍ പൂര്‍ത്തിയായി

Published on 07 January, 2020
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഓഡിഷന്‍ പൂര്‍ത്തിയായി

ലണ്ടന്‍: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍, മാഗ്‌നവിഷന്‍ ടിവിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ ന്ധയുക്മ - മാഗ്‌നവിഷന്‍ ടിവി സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ ഓഡിഷന്‍ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടില്‍നിന്നും സ്‌കോട്ട്‌ലന്‍ഡില്‍നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍നിന്നുമായി അന്‍പതോളം അപേക്ഷകരാണ് ഓഡിഷനില്‍ മാറ്റുരച്ചത്.

യുക്മ സ്റ്റാര്‍സിംഗറിന്റെ ആദ്യ മൂന്നു സീസണുകളില്‍നിന്നും വ്യത്യസ്തമായി. എട്ട് വയസിനും പതിനാറ് വയസിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഗീതാഭിരുചിയുള്ള നിരവധി കുട്ടികളാണ് ഓഡിഷനിലേക്ക് എത്തിച്ചേര്‍ന്നത്. കൃത്യമായ വിശകലനത്തിനും വിലയിരുത്തലിനും ശേഷം ഇരുപത്തി അഞ്ച് കുരുന്ന് ഗായകരാണ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്നതെന്ന് സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്‌ററ്യന്‍ മുത്തുപാറകുന്നേല്‍ അറിയിച്ചു.

ജൂലൈ മാസം ആദ്യ വാരംകൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഓഡിഷന്‍ മുതല്‍ എല്ലാ ഗാനങ്ങളും മാഗ്‌നവിഷന്‍ ടിവി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. യുക്മയുടെ കലാ - സാംസ്‌കാരിക വിഭാഗമായ യുക്മ സാംസ്‌കാരികവേദിയുടെ മേല്‍നോട്ടത്തിലായിരിക്കും സീസണ്‍ 4 ജൂണിയര്‍ അണിയിച്ചൊരുക്കുന്നത്.

2014ല്‍ ആയിരുന്നു യുകെ മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. ആദ്യ സ്റ്റാര്‍ സിംഗര്‍ പരന്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാന്‍ഡ്ഫിനാലെ പദ്മശ്രീ കെ.എസ് ചിത്ര പ്രധാന വിധികര്‍ത്താവായി പങ്കെടുത്തു.

പ്രവാസി മലയാളി സമൂഹത്തിലെ ഗായകര്‍ക്ക് കേരളത്തില്‍ ആയിരിക്കുന്‌പോള്‍ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് യുക്മ സ്റ്റാര്‍ സിംഗറിന്റെ ഏറ്റവും വലിയ സവിശേഷത. ജനുവരി 18 ശനിയാഴ്ച ബര്‍മിംഗ്ഹാമിനടുത്തുള്ള വൂള്‍ഹറാംപ്റ്റണിലെ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടിയ കുരുന്നു ഗായക പ്രതിഭകളും രക്ഷിതാക്കളും തീവ്രമായ തയാറെടുപ്പുകളിലാണ്. യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ആദ്യ റൗണ്ട് മത്സരങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ നിര്‍വാഹക സമിതിയും, യുക്മ സാംസ്‌ക്കാരികസമിതി നേതൃത്വവും മാഗ്‌നവിഷന്‍ ടിവി ഡയറക്റ്റര്‍ ബോര്‍ഡും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക