Image

യാത്ര (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)

Published on 07 January, 2020
യാത്ര (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)
ഒരു കയറൊരുങ്ങുന്നൊരു
നിലമൊരുങ്ങുന്നു,
വാ പിളര്‍ക്കാനൊരു
മരം മരിക്കുന്നു ;

ഒരു പകലെരിയുന്നി ,
രവോര്‍ത്തു തേങ്ങുന്നു ,
ഇടറിയാകാശം
ജലധാരയ്‌ക്കൊങ്ങുന്നു ;

ഒരു പുഞ്ചിരി
യുറ്റവര്‍ക്കുച്ചത്തിലൊരു
നിലാചിരിയസ്തമിക്കുന്നു ,
മൗനമേറ്റൊരു സന്ധ്യ
ചുവന്നൊടുങ്ങുന്നു ;

കനം വെച്ച ഹൃദയം ,
കരളു പങ്കിട്ടോള്‍
ക്കൊരുളള ചോറു ,
കുല ചോറു നല്‍കുന്നു ;

നെറുകയില്‍ ചുംബിച്ചു ,
അരികെയണച്ച
വസാന സിന്ദൂരം
വിറയ്ക്കുന്ന കൈകളാല്‍
ചിരിച്ചിട്ടു ചാര്‍ത്തുന്നു.

ഒരു കിടക്കയിലൊന്നി
ച്ചുറങ്ങുന്നു ,
പതിയ്യേ മാറില്‍
ചാഞ്ഞുറങ്ങുന്നു ;

ഇരവടങ്ങുമ്പോള്‍
കിടത്തുവാനൊരു
വാഴയിലയൊരുങ്ങി
ഉദിച്ചു പറമ്പില്‍ ;

സ്വയമേറ്റ് തെക്കൊരു
ചന്ദന തേര്
ചിതയൊരുക്കന്‍ താനെ
അടിവേര് മറയുന്നു ;

ആറടിക്കൊരാള്‍ക്കുറ്റ
നിലം പിളര്‍ന്നൊരുങ്ങുന്നു
കീഴെ
ഒച്ചയേല്‍ക്കാതെ ;

കൊഴിഞ്ഞുവീഴുന്നു ,
പൂക്കള്‍ സ്വയമേറ്റ് ഉറ്റവനൊരുക്കുന്നു
ചാവു മെത്ത ;

വന്നു വിളിച്ചു പുലരി
യെത്തുമ്പോള്‍ ,
യമന്‍ കയറു ചുറ്റി
ഉമ്മറെത്തെതുന്നു ;

"വരിക പോകാം ,
നേരമായിരിക്കുന്നിത്തിരി ,
വൈകിയോ"

കിലുങ്ങുന്ന യമ വള
പിടിച്ചയാളിറങ്ങേ
ഒരു പൊളി വാതിലടര്‍ന്നു
വീഴുന്നു ,

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക