Image

10 മില്യന്‍ ഡോളറിന്റെ ടെലിവിഷന്‍ പരസ്യങ്ങളുമായി ബ്ലുംബെര്‍ഗും ട്രമ്പും- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 January, 2020
10 മില്യന്‍ ഡോളറിന്റെ ടെലിവിഷന്‍ പരസ്യങ്ങളുമായി ബ്ലുംബെര്‍ഗും ട്രമ്പും- (ഏബ്രഹാം തോമസ്)
തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ മിനിട്ട് വീതമുള്ള സ്‌ളോട്ടുകള്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിന്റെ ഫൈനല്‍ (സൂപ്പര്‍ബൗള്‍) മത്സരത്തിനിടയില്‍ പ്രസാരണം ചെയ്യുവാനായി 10 മില്യണ്‍ ഡോളര്‍ വീതം ചെലവഴിക്കുന്നതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മൈക്കേ ബ്‌ളൂം ബെര്‍ഗിന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെയും പ്രചരണ സംഘങ്ങള്‍ വെളിപ്പെടുത്തി.
ട്രമ്പിന്റെ പ്രചരണത്തിനായി 5 മില്യന്‍ ഡോളര്‍ ചെലവഴിച്ച് ഫോക്‌സ് ചാനലില്‍ പ്രസാരണം ചെയ്യുവാന്‍ 30 സെക്കന്‍ഡ് വിലയ്‌ക്കെടുത്തു എന്നായിരുന്നു ആദ്യ വാര്‍ത്ത. ഇതറിഞ്ഞ ഉടനെ ബ്ലൂംബെര്‍ഗിന്റെ സംഘം ഇതിന്റെ ഇരട്ടി സമയം(60 സെക്കന്‍ഡ്) വാങ്ങുവാന്‍ ഫോക്‌സ് ന്യൂസുമായി വിലപേശല്‍ ആരംഭിച്ചു. രണ്ട് പ്രചരണസംഘങ്ങളും 10 മില്യന്‍ ഡോളര്‍ വീതം ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഫോക്‌സിന്റെ കേബിള്‍ നെറ്റ് വര്‍ക്ക്്, ഫോക്ക്‌സ് ചാനലില്‍ ട്രമ്പ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

അയോവ കോക്കസുകള്‍ക്ക് ഒന്നര ദിവസം മുമ്പാണ് സൂപ്പര്‍ബൗള്‍ നടക്കുന്നത്: അയോവ കോക്കസും ന്യൂഹാം ഷെയര്‍ ഡെമോക്രാറ്റിക് പ്രൈമറിയും ഒഴിവാക്കി ഏതാനും ആഴ്ചകള്‍ക്ക് ശേഷം 16 സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ട്യൂസ്‌ഡേയില്‍ നടക്കുന്ന പ്രൈമറികള്‍ ലക്ഷ്യമിട്ടാണ് ബഌംബെര്‍ഗ് നീങ്ങുന്നത്. 'ദേശീയമായി' പ്രൈമറികളെ സമീപിക്കുകയാണ് പ്രഖ്യാപിതനയം. ഇതിന് 10 കോടി പ്രേക്ഷകര്‍ ടെലിവിഷനില്‍ കാണുന്നത് അമേരിക്കയുടെ കളിയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് പ്രചരണ സംഘം കരുതുന്നു. 2019 ല്‍ ഏറ്റവും കുറഞ്ഞ 9.82 കോടി ആയിരുന്നു ഇത്. ഈ വര്‍ഷം കുറഞ്ഞത് 10 കോടി അമേരിക്കക്കാര്‍ ഫുട്‌ബോള്‍ കാണുമെന്ന് കരുതുന്നു.

ട്രമ്പിനെപോലെ പ്രധാനമായും തന്റെ സ്വകാര്യ സമ്പദ് ശേഖരത്തില്‍ നിന്നാണ് ബഌംബെര്‍ഗ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവഴിക്കുന്നത്. ബ്‌ളൂം ബെര്‍ഗാണ് ടെലിവിഷന്‍ പ്രചരണ ത്തിന് ഏറ്റവുമധികം തുക ചെലവഴിച്ചത്.- 143 മില്യന്‍ ഡോളര്‍. ടോം സ്‌റ്റേയര്‍-115.8 മില്യന്‍, ബേണി സാന്‍ഡേഴ്‌സ്-14 മില്യന്‍, പീറ്റ് ബട്ടീജീജ്-11.4 മില്യന്‍, എലിസബെത്ത് വാറന്‍-10 മില്യന്‍, മറ്റ് സ്ഥാനാര്‍ത്ഥികല്‍ 10 മില്യനില്‍ താഴെ വീതം എന്നിങ്ങനെയാണ് വിവരങ്ങള്‍. ഡെമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശികളില്‍ 5 പേര്‍ മാത്രമാണ് ഇതുവരെ ജനുവരി 14ന് നടക്കുന്ന ഏഴാമത് ഡിബേറ്റിലേയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്. സെനറ്റര്‍മാരായ ഏമി ക്ലോബുച്ചര്‍, ബേണി സാന്‍ഡേഴ്‌സ്, എലിസബെത്ത് വാറന്‍, മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജീജ് എന്നിവരാണ് ഇവര്‍.

പ്രസിഡന്റ് ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍സ് ജനപ്രതിനിധി സഭ ഇതുവരെ സെനറ്റിന് അയച്ചുകൊടുത്തിട്ടില്ല. അതിനാല്‍ സെനറ്റിലെ വിചാരണ എന്ന് ആരംഭിക്കും എന്ന് പറയാനാവില്ല. ജനുവരി 14ന് മുമ്പ് വിചാരണ ആരംഭിച്ചാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സെനറ്റര്‍മാര്‍ക്ക് ജൂറര്‍മാരിയ പ്രവര്‍ത്തിക്കേണ്ടി വരും. 14ന് വിചാരണ ഉണ്ടായാല്‍ ഏഴാമത് ഡിബേറ്റ് മാറ്റി വയ്‌ക്കേണ്ടിവരുമെന്ന് ഡിഎന്‍സി ചെയര്‍മാന്‍ ടോം പെരസ് പറഞ്ഞു.

10 മില്യന്‍ ഡോളറിന്റെ ടെലിവിഷന്‍ പരസ്യങ്ങളുമായി ബ്ലുംബെര്‍ഗും ട്രമ്പും- (ഏബ്രഹാം തോമസ്)
Join WhatsApp News
ചിന്തിക്കുക ഉണര്‍ന്നു ചിന്തിക്കുക 2020-01-08 08:51:46

WHAT IS HAPPENING

**Lindsey Graham just said, with a straight face "We need a nuclear deal (with Iran) that does not ensure them a pathway to a bomb." You mean like the deal Obama made? The one that was working until Trump tore it up? - what a hypocrite he became

** trump has dragged a Nation to war to escape from his crimes, Reminder that as this crisis escalates, we have no Director of National Intelligence, no Dep Dir, no Homeland Security Secretary, no Dep Sec, no head of CBP or ICE, no State Dept Under Sec of Arms Control, no Asst Sec for Europe, and no Navy Sec. We need to get him out of office before any of our soldiers get killed to save the money laundering crime family.

**Trump tweets “All is well” after it appears Iran’s missile strike didn’t generate US casualties... But no... All is not well... HE is unwell... and everyone who supports him is unwell... Using American lives to save your political life is the work of a coward... We deserve better. Don't be an under-educated ignorant fox news watcher trumpist.

**I’m starting to think the world needs to put the United States in a time out - no trade, no travel, no support whatsoever. Completely cut them off until they get rid of tRump and fix their democracy.

** trump family is safe in their tower protected by our patriotic Law enforcement. But we the people are not safe just because of that family.

Think, Think, Think 

തുറന്ന സത്യം 2020-01-08 07:56:04

Conservative attorney George Conway says it’s “extremely difficult now to escape the conclusion” that impeached trump is escalating conflict with Iran just to distract from his impeachment. 

“I’d be perfectly happy to be wrong about this,” the husband of counselor to trump Kellyanne Conway wrote on Twitter. “But the evidence is hard to ignore.”

Firing back 2020-01-08 08:57:23
Trump's obsession with Obama policy and Nuclear deal with Iran created all this problem.  Lindsy Grham and Ted Cruz are opportunists.  They are all Foxes
truth and justice 2020-01-08 12:18:52
Trump is not obsessed with Obama policy rather than trump opposing all obamas policies
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക