ബര്‍മിംഗ്ഹാം: നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ; ഞാന്‍ നിങ്ങളിലും വസിക്കും .(യോഹന്നാന് 15:4) എന്ന വചനം അടിസ്ഥാനമാക്കി കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ജനുവരി 11 ന് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്വന്ഷന് നടത്തപ്പെടുന്നു.
കുട്ടികള്‍ക്ക് കുന്പസാരിക്കുവാനും കൂടാതെ സ്പിരിച്വല്‍ ഷെയറിംഗിനും അവസരമുണ്ടായിരിക്കും . ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ് .
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാര്‍ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കണ്വന്ഷന്.
നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവേന്മേഷമേകിക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിംഗ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് , കുന്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റു മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിംഗ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .'ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ' മാസികയും ഇളം മനസുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ക്രിസ്മസ് ലക്കം പുതിയത് ഇത്തവണയും ലഭ്യമാണ് .
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്ന്നുനല്കുന്ന രണ്ടാം കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിംഗ്ഹാമില്‍ നടന്നു.
കണ്‍വന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ് :
ബഥേല്‍ കണ്വെന്ഷന് സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംഗ്ഹാം.(Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ജോണ്സണ് 07506 810177
അനീഷ്.07760254700
ബിജുമോന്‍മാത്യു.07515368239
റിപ്പോര്‍ട്ട്: ബാബു ജോസഫ്