Image

ഹിലറി ക്ലിന്റന്‍ ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വനിത ചാന്‍സലര്‍

പി പി ചെറിയാന്‍ Published on 12 January, 2020
ഹിലറി ക്ലിന്റന്‍   ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വനിത ചാന്‍സലര്‍
ന്യൂയോര്‍ക് : മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനു  ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ചാന്‍സലറായി നിയമനം ലഭിച്ചു . യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത, ചാന്‍സലര്‍ പദവിയിലെത്തുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ബെല്‍ഫാസ്റ്റ് യൂണിവേഴ്‌സിറ്റുയുടെ പതിനൊന്നാമത്തെ ചാന്‍സലറാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായ ഹിലറി. കഴിഞ്ഞവര്‍ഷം അന്തരിച്ച ചാന്‍സലര്‍ ഡോ. ടോം മൊറൈന്റെ പിന്‍ഗാമിയായാണ് ഹിലറിയുടെ നിയമനം. ചരിത്രപ്രസിദ്ധമായ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവി സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഹിലറി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉടന്‍ സ്ഥാനമേല്‍ക്കുന്ന ഹിലറി യൂണിവേഴ്‌സിറ്റിയുടെ അംബാസഡറായാകും പ്രധാനമായും പ്രവര്‍ത്തിക്കുക. ഗ്രാജുവേഷന്‍ സെറിമണികളിലും അവരുടെ സാന്നിധ്യമുണ്ടാകും. 1995ല്‍ അമേരിക്കന്‍ ഫസ്റ്റ് ലേഡി എന്ന നിലയില്‍ ബെല്‍ഫാസ്റ്റ് സന്ദര്‍ശിച്ചിട്ടുള്ള ഹിലറി ഇനി ബെല്‍ഫാസ്റ്റിലെ സ്ഥിരം സന്ദര്‍ശകയായി മാറും.
ഹിലറി ക്ലിന്റന്‍   ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വനിത ചാന്‍സലര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക