Image

ശ്വാസകോശസംബന്ധമായ അലര്‍ജിരോഗങ്ങള്‍ക്ക് യോഗ

Published on 13 January, 2020
ശ്വാസകോശസംബന്ധമായ അലര്‍ജിരോഗങ്ങള്‍ക്ക്  യോഗ
Yoga for medical conditions -Dr. Jinoy Mathew, Kavalackal

ശ്വാസകോശ സംബന്ധമായ അലര്‍ജി രോഗങ്ങള്‍ക്ക് യോഗ.

നമുക്കറിയാവുന്ന കഠിന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായുള്ളതു ശ്വാസകോശസംബന്ധമായ അലര്‍ജിരോഗങ്ങള്‍ ആണ്. നിസ്സാരമായതു മുതല്‍ ജീവഹാനി വരുത്തുന്ന തരത്തിലും അലര്‍ജിരോഗ ലക്ഷണങ്ങള്‍ കാണാറുണ്ട് .

ശരീരത്തിന് പുറത്തുനിന്നോ അകത്തുനിന്നോ വരുന്ന അലെര്‍ജനുകളോട് നമ്മുടെ രോഗപ്രതിരോധ സംവിധാനമായ ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ അമിതപ്രതികരണമാണ് അലെര്‍ജിക് റിയാക്ഷന്‍. അലെര്‍ജനുകളോട് പ്രതികരിക്കുന്ന ശരീരം ഇമ്മ്യൂണോഗ്ലോബുലിന്‍ ആന്റിബോഡി പുറപ്പെടുവിക്കുകയും ഇവ ഹിസ്റ്റമിനുകളും മറ്റു കെമിക്കലുകളും പുറപ്പെടുവിക്കുന്ന കോശങ്ങളെ സ്വാധീനിച്ചു അലെര്‍ജിക് റിയാക്ഷന്‍ വരുത്തുകയും ചെയ്യുന്നു.

ഈ അമിതപ്രതികരണപ്രവര്‍ത്തനം മൂക്കിലും ശ്വാസകോശം സൈനസുകള്‍ ചെവി ആമാശയഭിത്തി എന്നിവടങ്ങളിലും തൊലിപ്പുറത്തും രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചിലപ്പോള്‍ അനാഫിലാക്‌സിസ് എന്ന കൂടിയ അവസ്ഥയിലേക്കു നയിക്കുകയും ചെയ്യുന്നു .

പ്രധാന അലെര്‍ജനുകള്‍ പൂമ്പൊടി, ധൂളി ,ചില ഭക്ഷണങ്ങള്‍, കീടങ്ങളുടെ കൊമ്പുകള്‍ മൃഗങ്ങളുടെ ശല്ക്കങ്ങള്‍ പൂപ്പല്‍, ചില മരുന്നുകള്‍ ലാറ്റക്‌സ് മുതലായവയാണ്.

അമിതമായ തുമ്മല്‍, കണ്ണ് മൂക്ക് തൊണ്ട ഭാഗങ്ങളില്‍ ചൊറിച്ചില്‍, അവിടെ നിന്നും വെള്ളമൊലിക്കല്‍, ശ്വാസം മുട്ടല്‍ നിര്‍ത്താതെയുള്ള ചുമ, ശരീരം ചുമന്നു തടിക്കല്‍ തൊലിയില്‍ ചൊറിച്ചില്‍ തൊലി പൊളിഞ്ഞു പോവുക മുതലായവയും ഓക്കാനം ശര്‍ദ്ദി വയറിളക്കം മുതലായവും അലെര്‍ജിയോടനുബന്ധിച്ചുള്ള ലക്ഷണങ്ങളാണ്.

രോഗപ്രതിരോധത്തിനുതകുന്ന വിധം ശരീരത്തെ സജ്ജമാക്കുന്നതാണ് ചികിത്സയേക്കാള്‍ ഗുണകരം .സിംപതറ്റിക് പാരാസിംപതറ്റിക് നാഡീവ്യൂഹങ്ങളെ ബാലന്‍സ് ചെയ്യുക ശ്വസനേന്ദ്രിയങ്ങളെയും ദഹനേന്ദ്രിയങ്ങളേയും രക്തചംക്രമണവ്യവസ്ഥയെയും ശക്തിപ്പെടുത്തുക തുടങ്ങിയ പ്രയോജനങ്ങളാണ് സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് ലഭിക്കുക. ഇതുവഴി എല്ലാത്തരത്തിലുമുള്ള അമിതപ്രതികരണങ്ങളെ നിയന്ത്രിക്കുവാനും ക്രമീകരിക്കുവാനും നമുക്കാകും .

പ്രാണായാമങ്ങള്‍ യോഗാസനങ്ങള്‍ എന്നിവയോടൊപ്പം ജല- വസ്ത്ര നേതികളും, ശരിയായ ആഹാര വിഹാരങ്ങളും ചേര്‍ന്നാല്‍ ശ്വാസകോശസംബന്ധമായ അലര്‍ജിരോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് . നാഡിശോധന, കപാലഭാതി , ഭസ്ത്രിക പ്രാണായാമങ്ങളും , ഗോമുഖാസന , ഭുജംഗാസന , ചക്രാസന, അര്‍ദ്ധചക്രാസന, മയൂരാസന , യോഗമുദ്ര എന്നിവയോടൊപ്പം യോഗക്രിയകളും പരിശീലിക്കുന്നതു ഈ അവസ്ഥകള്‍ക്കു ഗുണകരമായി കാണുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
ഡോ: ജിനോയ് മാത്യു കവലയ്ക്കല്‍ BNYS,MSc.Psy.
ശനിയാഴ്ചകളില്‍ 6:00-7:00, 7:30-8:30, 9:00-10:00, എന്നീ സമയങ്ങളില്‍ ചിക്കാഗോ CMA, Mt.Prospect ഹാളിലും, 10:30-11:30, 11:45-12:45 എന്നീ സമയങ്ങളില്‍ കെ സി എസ് കമ്മ്യൂണിറ്റി സെന്റര്‍ Okton Street ലും ക്ലാസുകള്‍ നയിക്കുന്നു.
Contact +12245954257, e-mail: drjinoybnys@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക