Image

ഇന്ത്യന്‍ ദേശീയതയുടെ ആത്മാവ് ബഹുസ്വരത: ടി. സിദ്ദീഖ്

Published on 13 January, 2020
ഇന്ത്യന്‍ ദേശീയതയുടെ ആത്മാവ് ബഹുസ്വരത: ടി. സിദ്ദീഖ്

അബൂഹലീഫ, കുവൈത്ത്: ബഹുസ്വരതയാണ് ഇന്ത്യന്‍ ദേശീയതയുടെ ആത്മാവെന്നും അതിനെ ഏകശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. 'മതം, ദേശീയത, മാനവികത' എന്ന പ്രമേയത്തില്‍ കുവൈത്ത് കേരളാ ഇസ് ലാഹി സെന്റ്ര്‍ ഫെബ്രുവരി അവസാന വാരം സംഘടിപ്പിക്കുന്ന അഞ്ചാമത് ഇസ് ലാമിക് സെമിനാറിന്റെ ഫഹാഹീല്‍ മേഖലാ പ്രചാരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.സി. മുഹമ്മദ് നജീബ് പ്രഭാഷണം നടത്തി. കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് വര്‍ഗീസ് പുതുക്കുളങ്ങര (ഒഐസിസി), അസ്ലം കുറ്റിക്കാട്ടൂര്‍ (കെഎംസിസി), സഫീര്‍ പി. ഹാരിസ് (ജെസിസി), നിയാസ് ഇസ്ലാഹി (കെഐജി),
എ.വി. മുസ്തഫ (കെകെഎംഎ), രാജീവ് ജോണ്‍ (കേരളാ അസോസിയേഷന്‍)
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സെമിനാര്‍ പോസ്റ്റര്‍ പ്രകാശനം ടി. സിദ്ദീഖ് നിര്‍വഹിച്ചു. കൂപ്പണ്‍ വിതരണോദ്ഘാടനം കെകെഐസി വൈസ് പ്രസിഡന്റ് അസ്ലം കാപ്പാട് ബദര്‍ അല്‍ സമാ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അയൂരിന് നല്‍കി നിര്‍വഹിച്ചു. കെകെഐസി ജനറല്‍ സെക്രട്ടറി സുനാഷ് ശുകൂര്‍, സെക്രട്ടറിമാരായ സി.പി. അബ്ദുല്‍ അസീസ്, കെ.എ. സകീര്‍ എന്നിവര്‍ പ്രസംഗിച്ചു.

സോണല്‍ പ്രസിഡന്റ് പി.കെ. ഉസൈമത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സാജു ചെംനാട് സ്വാഗതവും സിറാജുദ്ദീന്‍ കാലടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക