Image

എല്ലാ ആയുര്‍വേദ ചികിത്സാലയങ്ങളിലേയും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Published on 13 January, 2020
എല്ലാ ആയുര്‍വേദ ചികിത്സാലയങ്ങളിലേയും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
തിരുവനന്തപുരം: അക്രഡിറ്റേഷനില്ലാത്ത ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളിലെ ചികിത്സയ്ക്ക് ആരേ!ാഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന വ്യവസ്ഥ ഐആര്‍ഡിഎ (ഇന്‍ഷുറന്‍സ് ഡവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതേ!ാറിറ്റി) റദ്ദാക്കി. 5 കിടക്കകളില്‍ കൂടുതലുള്ള മുഴുവന്‍ ആയുര്‍വേദ ചികിത്സാലയങ്ങളിലും ആരേ!ാഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധകമാക്കി. ഇതനുസരിച്ച് എന്‍എബിഎച്ച് അംഗീകാരമില്ലെങ്കിലും ആനുകൂല്യം ലഭിക്കും.

ഹേ!ാമിയേ!ാ, യുനാനി ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കി. അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കിയപ്പേ!ാള്‍ 95% ചികിത്സാസ്ഥാപനങ്ങളും ഇന്‍ഷുറന്‍സിനു പുറത്തായ കാര്യം ‘മനോരമ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ആയുഷ് മന്ത്രാലയം ഇടപെട്ടാണു പുതിയ തീരുമാനം. അതേ!ാറിറ്റി തീരുമാനത്തില്‍ പല സ്ഥാപനങ്ങളുടെയും നടത്തിപ്പുപോലും പ്രതിസന്ധിയിലായിരുന്നു. അക്രഡിറ്റേഷന്‍ നടപടികള്‍ക്കാവശ്യമായ വന്‍തുക ചെലവഴിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തവയാണു മേഖലയിലെ മിക്കസ്ഥാപനങ്ങളും.

സംസ്ഥാനത്തെ ആയിരത്തിലധികം ആശുപത്രികളില്‍ 10 ശതമാനത്തിനാണു നിലവില്‍ അംഗീകാരം. ദേശീയതലത്തില്‍ ഇത് 70 എണ്ണം മാത്രമാണ്.    ആയുര്‍ സഞ്ജീവനി എന്ന പദ്ധതിയനുസരിച്ചു മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം. പദ്ധതി അടുത്ത ബജറ്റില്‍ ഔദ്യേ!ാഗികമായി പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക